‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുർ ശർമ, ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ കുമാർ ജിന്‍ഡാല്‍ എന്നിവരുടെ പ്രവാചക നിന്ദ നിറയുന്ന വാക്കുകൾക്ക് സൗദിയിലെ പ്രമുഖ മാധ്യമയായ 'സബഖ് ' ആണ് ഗാന്ധിജിയെ...
ദക്ഷിണാഫ്രിക്കയില്‍ പിടികിട്ടാപ്പുളളികളായി പ്രഖ്യപിച്ച സഹോദരങ്ങൾ ദുബായില്‍ കുടുങ്ങി. കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, സാമ്പത്തീക തട്ടിപ്പ്, തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ അതുൽ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവരാണ് ദുബായ് പോലീസിന്റെ പിടിയിലായത്. ഇന്റര്‍പോളിന്റെ...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ അർജുന് പ്രവേശന വിലക്കും ഏര്‍പ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ച് ഡിഐജി രാഹുല്‍ ആര്....
ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി സൗദി. ഈ വര്‍ഷം 70 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യം വയ്ക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീഫ് പറഞ്ഞു. റിയാദില്‍ സംഘടിപ്പിച്ച സൗദി - സ്പാനിഷ്...
പ്രവാചകനെതിരായ ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയത്തിനായി നേരിട്ട് ഇടപെടാൻ വിദേശകാര്യ മന്ത്രി. വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ...