‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചൂടേറിയതോടെ മദ്ധ്യാഹ്ന അവധി പ്രഖ്യാപിച്ച് യുഎഇ. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്നമാസത്തേക്കാണ് ഉച്ചവിശ്രമം നടപ്പിലാക്കുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പുറം ജോലികൾക്ക് വിലക്കെന്ന്...
മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് വിജിലൻസ് സ്വർണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിനെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയി. ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്തശേഷം വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ നോട്ടീസ്...
എമിറേറ്റ്സ് എയർലൈന്‍സ് സമ്മാന പദ്ധതിയെന്ന പേരില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് അധികൃതര്‍. ആളുകൾ തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണമെന്നും എമിറേറ്റ്സ് അധികൃതര്‍ വ്യക്തമാക്കി.
10,000 ദിർഹം പാരിതോഷികം വാഗ്ദാനം ചെയ്യുന്ന സമ്മാന പദ്ധതിയെപ്പറ്റിയാണ്...
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പ്രതിഭാശാലിയായ ക്യാപ്റ്റൻ മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 26 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനാണ് തിരശീല വീഴുന്നത്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്....
ഷാര്‍ജയിലെ സ്വകാര്യ സ്കൂളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഷാര്‍ജയിലെ സ്വകാര്യ വിഭാഗം വിദ്യാഭ്യാസ അതോറിറ്റിക്കാണ് പരാതി നല്‍കിയത്. അൽ കമാൽ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിലെ പതിമൂന്ന് ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍...
ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ...