‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരും കൈവശമുളള വിലപിടിപ്പുളള വസ്തുക്കളുടെ വിവരങ്ങൾ കൈമാറണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അമ്പതിനായിരം റിയാലില്‍ അധികമുളള പണത്തിന്റെ വിവരങ്ങളും കൈമാറണം. നിര്‍ദ്ദേശം എല്ലാ എയര്‍ലൈന്‍സ് കമ്പനികൾക്കും...
വേനല്‍ ചൂട് അതി കഠിനമാകുമ്പോൾ പ്രകൃതി സ്നേഹത്തിന്റെ പുതുകാഴ്ചകൾ പകരുകയാണ് അബുദാബി മുനിസിപ്പാലിറ്റി. പക്ഷികൾക്ക് കൂടൊരുക്കിയും വെളളവും അന്നവും ഉറപ്പാക്കിയുമാണ് നഗരസഭയുടെ കൈത്താങ്ങ്. ബേര്‍ഡ് വാട്ടറിംഗ് ആന്റ് നെസ്റ്റ് ബില്‍ഡിംഗ് എന്ന പദ്ധതിയുടെ...
രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച ബിൽ ഉടൻ വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ റായ്പുരിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞത് വിവാദമായിരുന്നു. ഈ...
സ്വർണ കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും പി എസ് സരിത്തും മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇരുവരും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയെ തുടർന്ന്...
സ്വപ്ന സുരേഷുമായി പി സി ജോർജ് കൂടിക്കാഴ്ച നടത്തിയെന്ന് സരിത എസ് നായരോട് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. ഇന്നലെയാണ് സ്വപ്ന മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തൽ...