‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമായി ഇന്ത്യയിലേയ്ക്ക് പുതിയ സർവ്വീസ് ആരംഭിച്ച് സലാം എയർ. മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്കാണ് സലാം എയർ സർവീസ് ആരംഭിച്ചത്.
ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായാണ് എയർലൈൻ...
ഏഴ് മാസത്തെ ആഘോഷങ്ങൾക്ക് ഇന്ന് അവസാനം കുറിക്കുകയാണ്. മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ഇന്ന് വിവാഹിതരാകുന്നു. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് വിവാഹിതരാകുന്ന...
ഇന്ത്യൻ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഇനി യുഎഇയിൽ ക്യുആർ കോഡ് അധിഷ്‌ഠിത യുപിഐ പണമിടപാടുകൾ നടത്താം. എൻപിസിഐ ഇൻ്റർനാഷണൽ പേമെന്റ്സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ എത്തിക്കുന്ന നെറ്റ്വർക്ക്...
അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിൻ്റെ സംഗീത ചടങ്ങിൽ പങ്കെടുക്കാൻ ആഗോള താരം ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയെന്ന് സൂചന. കനത്ത സുരക്ഷയ്‌ക്കിടയിൽ ഗായകൻ്റെ കാർ കാണാൻ കഴിയുന്ന ഒരു വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
ജൂലൈ...
പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച് ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മസ്‌കത്തിൽ നിന്ന് ഡൽഹിയിലേയ്ക്കാണ് സലാം എയർ പുതിയ സർവ്വീസ് തുടങ്ങിയത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ...
ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം നടന്നത്. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു...