‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അറബി സംസാരിക്കുന്ന സഞ്ചാരികൾക്ക് ഇനി സുഖമായി ഇന്ത്യയിലേയ്ക്ക് വരാം. ഭാഷയുടെ പ്രശ്നങ്ങൾ സഞ്ചാരികൾക്ക് തടസമാകില്ല. കാരണം സന്ദർശകർക്കായി അറബിക് ഭാഷാ വിവര ഹെൽപ്പ്ലൈൻ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ടൂറിസം മന്ത്രാലയം.
ഇന്ത്യയുടെ ടൂറിസം, സാംസ്ക്കാരിക...
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ഇന്ത്യയിലേയ്ക്ക് പുതിയതായി രണ്ട് സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് എയർലൈൻ.
ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേയ്ക്കാണ് സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിലേക്ക് സെപ്‌തംബർ...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിച്ചില്ല എന്ന് രൂക്ഷമായ ഭാഷയിൽ...
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു തുടങ്ങി. 11 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. പാവപ്പെട്ടവർ, ചെറുപ്പക്കാർ, വനിതകൾ, കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്. കാർഷിക മേഖലയ്ക്കും...
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം. അതേസമയം ധനകാര്യ മന്ത്രി നിർമല സീതാരാമൻ്റെ ഏഴാമത്തെ കേന്ദ്ര ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാൻ പോകുന്നത്. ആദായ നികുതിയിലെ ഇളവുകളും മാറ്റങ്ങളും ഇടത്തരക്കാർക്കും...
മുകേഷ് അംബാനി മകൻ്റെ വിവാഹത്തിന് 5000 കോടി മുടക്കിയത് വലിയ വിമർശനങ്ങളാണ് ഉയർത്തുന്നത്. എന്നാൽ മരുകമൾ വീട്ടീലെത്തിയതോടെ അയ്യായിരത്തിൻ്റെ അഞ്ചിരട്ടി ഭാഗ്യവും അംബാനി കുടുംബത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഒന്നും രണ്ടുമൊന്നുമല്ല, വെറും 10 ദിവസം...