‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

India

spot_img

ഒടുവിൽ തോമസ് ജന്മനാട്ടിൽ തിരിച്ചെത്തി; 56 വര്‍ഷം മുമ്പ് മരിച്ച മലയാളി സൈനികന്റെ സംസ്‌കാരം ഇന്ന്

ഹിമാചലിലെ മഞ്ഞുമലയിൽ നിന്ന് 56 വർഷങ്ങൾ താണ്ടി ജന്മനാട്ടിൽ തിരിച്ചെത്തി തോമസ് ചെറിയാൻ. ഒരുപാട് സ്വപ്നങ്ങളുമായി സൈനിക ജീവിതം ആരംഭിച്ച 26-കാരനായ തോമസ് ചെറിയാന്റെ മൃതദേഹം 73-കാരനായ അനുജൻ വികാരനിർഭരനായി ഏറ്റുവാങ്ങി. 1968-ലുണ്ടായ...

ഇന്ന് ഗാന്ധിജയന്തി; മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മദിനം ആഘോഷിച്ച് രാജ്യം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷങ്ങളിൽ രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ രാജ്...

ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ ബസുമതി ഇതര അരിയുടെ വില 20 ശതമാനം കുറയും

ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് വിലയിരുത്തൽ. ഇന്നലെയാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം...

യുഎഇ പൊതുമാപ്പ്; 500 ഇന്ത്യക്കാർക്ക് ഔട്ട് പാസും 600 പേർക്ക് താത്കാലിക പാസ്പോർട്ടും അനുവദിച്ചു

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച് ഒരു മാസം പൂർത്തിയാകുകയാണ്. വിസാ കാലാവധി കഴിഞ്ഞ ശേഷം യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി താമസം നിയമപരമാക്കാനുമുള്ള അവസരമാണ്...

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ നിന്ന് ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയ ലോറി അർജുൻ്റേത്...

സാങ്കേതിക തകരാർ; എമിറേറ്റ്‌സിൻ്റെ ചെന്നൈ-ദുബായ് വിമാനം വൈകിയത് രണ്ട് മണിക്കൂറിലധികം

ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സിൻ്റെ വിമാനം വൈകി പറന്നത് രണ്ട് മണിക്കൂറിലധികം. സാങ്കേതിക തകരാറിനേത്തുടർന്ന് ഇന്നലെയാണ് വിമാനം വൈകിയത്. ഇന്നലെ വൈകുന്നേരം ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ 547 വിമാനമാണ് സാങ്കേതിക തകരാർ...
spot_img