‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

India

spot_img

ശ്രീബുദ്ധ ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും.

ശ്രീബുദ്ധന്റെ പിറന്നാളാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തുന്നത്. അദ്ദേഹത്തെ...

ശൈഖ് ഖലീഫയുടെ നിര്യാണത്തിൽ ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായാണ് ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്ന്...

രാജ്യദ്രോഹക്കുറ്റത്തിന് സ്റ്റേ: പ്രതീക്ഷയോടെ സിദ്ധിക്ക് കാപ്പന്റെ കുടുംബം

രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് സ്വീകരിച്ചത്. 124 എ വകുപ്പ് പ്രകാരം ഇനി...

അസനി ചു‍ഴലിക്കാറ്റ് കരതൊടുന്നു; മുന്നറിയിപ്പുമായി യുഎഇ എംബസിയും

ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട അസനി ചു‍ഴലിക്കാറ്റ് ബുധനാ‍ഴ്ച വൈകിട്ടോടെ ആന്ധ്രാ തീരം തൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ...

പങ്കാളിത്ത കരാര്‍ : ഉന്നതതല യുഎഇ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും...

പാചകവാതക സബ്സിഡിയില്ലാത്തത് കോവിഡ് മൂലമെന്ന് കേന്ദ്രം

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് സബ്സിഡി ലഭിക്കാത്തത് കോവിഡ് മൂലമാണെന്ന് കേന്ദ്രത്തിന്റെ മറുപടി. 2020 മെയ് മുതൽ 2021 നവംബർ മാസം വരെ മാത്രം പാചകവാതക വില 258 ശതമാനം വർധിച്ചു. ജനുവരിയിൽ കേന്ദ്ര...
spot_img