‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

India

spot_img

ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

ഷീന ബോറ കൊലപാതകക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ആറര വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2021ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം....

പേരറിവാളന്റെ അമ്മയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനം; നന്ദി പറഞ്ഞ് അ​ർപുതം അമ്മാൾ

32 വർഷത്തെ ജയിൽ വാസം കഴിഞ്ഞ് മോചിതനായ പേരറിവാളൻ പുറത്തിറങ്ങാൻ കാരണം അമ്മ അ​ർപുതം അമ്മാളാണെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മൂന്ന് പതിറ്റാണ്ട് നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ സ്റ്റാലിൻ...

32 വർഷം നീണ്ട തടവ്… ഒടുവിൽ പേരറിവാളന് മോചനം.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 32 വർഷങ്ങൾക്ക് ശേഷം മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാ​ഗേശ്വര റാവു സുപ്രധാനമായ വിധി പ്രസ്താവിച്ചത്. എത്രയും വേ​ഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ...

ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷം.

രാജ്യത്ത് വിലക്കയറ്റം രൂക്ഷം. ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഏപ്രിൽ മാസത്തെ പണപ്പെരുപ്പം 15.08% ആണ്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അസംസ്‌കൃത എണ്ണ ,...

‘ഉക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ല.’

ഉക്രൈനിൽ നിന്ന് തിരികെയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ. പശ്ചിമ ബംഗാൾ സർക്കാർ അനുവദിച്ച പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി. ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാർഥികളുടെ തുടർപഠനം...

ഇന്ത്യ – യുഎഇ ബന്ധം ശക്തമാക്കുമെന്ന് നരേന്ദ്ര മോദി

ഇന്ത്യ - യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആ‍ഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ്...
spot_img