‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അൻപത്തി എട്ടാം ഓർമദിവസം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹർലാൽ നെഹ്‌റുവിന്റെ ചരമ വാർഷിക...
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കാറുകളുടെ പ്രീമിയം നിരക്ക് ഉയരുന്നത് ഇങ്ങനെ :
1000 സിസി - 2094...
ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിം കോടതിയുടെ സുപ്രധാന വിധി. ലൈംഗികത്തൊഴിലാളികളെ പൊലീസ് റെയ്ഡിലോ അല്ലാതെയോ പിടിച്ചാൽ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും ക്രിമിനൽ കുറ്റമായിരിക്കുമെന്ന് സുപ്രിം കോടതി. ലൈംഗികത്തൊഴിലാളികൾക്കും അവരുടെ മക്കൾക്കും എല്ലാവരെയും...
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിച്ചതിന് ശേഷം ലഭിക്കുന്ന ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത്. ഉപഭോക്താവിന് ലഭിക്കുന്ന സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്നാണ് ഉപഭോക്തൃകാര്യ...
ഹൈദരാബാദിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചു എന്നത് വ്യാജമെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് നൽകി. പത്ത് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സമിതിയുടെ ശുപാർശ. തോക്കുകൾ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച...
ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയ ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തിലെ ജനങ്ങൾക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ പാർട്ടിയിലേക്ക്...