‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയിൽ ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയർന്നിരുന്നു. 'റേപ്പ് സംസ്കാരം' പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ഇപ്പോൾ പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്തിട്ടുണ്ട്. ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണിതെന്ന വിമർശനം...
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ഫലപ്രഖ്യാപനം ജൂലൈ 21ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. ഈ മാസം 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 4,033 എംഎൽഎമാർ ഉൾപ്പെടെ 4,809 വോട്ടർമാർ...
രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച ബിൽ ഉടൻ വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ റായ്പുരിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞത് വിവാദമായിരുന്നു. ഈ...
ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ...
ബിജെപി നേതാവിന്റെ പ്രവാചക നിന്ദയില്‍ പ്രകോപനവുമായി അല്‍ ഖ്വയ്ദയും. ഗുജറാത്ത്, യുപി, മുംബെ, ഡൽഹി എന്നിവിടങ്ങളിൽ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുടെ ഭീഷണി. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദ...