‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Business

spot_img

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും ഡയലോഗിലും എപ്പോഴും വ്യത്യസ്തതയും കൃത്യതയും പുലർത്താൻ ശ്രദ്ധിക്കുന്ന...

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23 രൂപയിലെത്തിയ റെക്കോർഡിന് പിന്നാലെയാണ് പണമൊഴുക്ക്. യുഎഇയില്‍ എക്സചേഞ്ചുകൾ വഴിയും...

11 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ; പുതിയ പാക്കേജുമായി ജിയോ

ബിഎസ്എൻഎല്ലിൻ്റെ വെല്ലുവിളി മറികടക്കാൻ പുതിയ ഡാറ്റാ പാക്കേജുമായി അംബാനിയുടെ ജിയോ. 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. സാധാരണകാരന് താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചാണ് ജിയോ വീണ്ടും തംരഗമാകാൻ ഒരുങ്ങുന്നത്. പ്രതിദിന...

ലുലു ഐപിഒ വിൽപ്പന ആരംഭിച്ചു; നവംബർ 5ന് അവസാനിക്കും

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റ ഓഹരി വില്‍പ്പനയ്ക്ക് തുടക്കം. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒയിലൂടെ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഐപിഒ ഓഹരികൾ വിറ്റഴിക്കുക....

സ്കോഡയുടെ പുതിയ വണ്ടിക്ക് പേരിട്ടു; മലയാളിക്ക് വാഹനം സമ്മാനമെന്ന് കമ്പനി

സ്‌കോഡ കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ എസ്.യു.വിക്ക് പേരിട്ടത് കാസർകോട് സ്വദേശി. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനായ  മുഹമ്മദ് സിയാദ് നിർദ്ദേശിച്ച 'കൈലാഖ്' എന്ന പേര് കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി...

ദുബായ് മെട്രോയ്ക്ക് പിന്നാലെ എമിറേറ്റ്സ് വിമാന യാത്രക്കാർക്കും സൌജന്യ ഐസ്ക്രീം

യുഎഇയിലെ കടുത്ത വേനലിൽ താപനില ഉയർന്നതോടെ യാത്രക്കാർക്ക് സൌജന്യ ഐസ്ക്രീം വിതരണം ചെയ്യുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ചൂടിൽ അൽപ്പം ആശ്വാസവും യാത്രക്കാർക്ക് ഉൻമേഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് എയർലൈൻസിൻ്റെ നീക്കം. ദുബായ് ഇൻ്റർനാഷണൽ...
spot_img