‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ. വിമാനം പറന്നുയർന്നത് മുതൽ എസി പ്രവർത്തന രഹിതമായിരുന്നു. വിയർപ്പ് തുടയ്ക്കുന്നതിന് വേണ്ടി എയർ ഹോസ്റ്റസ്...
കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കയറ്റാതെ എയർ ഏഷ്യ വിമാനം പറന്നു. സംഭവത്തിൽ സ്റ്റേഷന് മാനേജരെ വിമാനക്കമ്പനി സസ്പെന്‍ഡ് ചെയ്തു. ഒരുമാസത്തേക്കാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ബെംഗളൂരു-ഹൈദരാബാദ് എയർ ഏഷ്യ വിമാനമാണ് ഗവർണറെ...
മസ്കറ്റ് - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച ഉച്ചക്ക് 1.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. 12മണിക്കൂർ വൈകി രാത്രി ഒരു മണിക്ക്...
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വാൽ ഭാഗമായി നാല് തവണ നിലത്ത് ഉരഞ്ഞതിന്റെ പേരിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി. 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്....
ഡൽഹി വിമാനത്താവളത്തിൽ പാരീസിലേക്കുള്ള എയർ ഇന്ത്യ വിമാനം ടേക് ഓഫ് ചെയ്തതിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പറന്നുയർന്ന ഉടൻ തന്നെ വിമാനം നിലത്തിറക്കിയത്.
പാരീസിലേക്ക് പുറപ്പെട്ട...