‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് 12 ലക്ഷം സീറ്റുകൾ അനുവദിച്ചതായി സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തീർഥാടകരെ സൗദിയിലെത്തിക്കാൻ എയർ ട്രാൻസ്പോർട്ട്, ഫ്ലൈ അദീൽ, സൗദി...
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഷാർജ ടൂറിസം വകുപ്പ്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പുതിയ പദ്ധതികൾ അവതരിപ്പിച്ചത്. ഷാർജ കൊമേഴ്സ്...
ഫിലിപ്പൈൻസിലെ മുൻനിര എയർലൈനുകളിലൊന്നായ സെബു പസഫിക് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചു. എയർലൈൻസിന്റെ പത്താം വാർഷിക ആഘോഷത്തിനിടെയാണ് വളരെ കുറഞ്ഞ വിമാന നിരക്ക് പ്രഖ്യാപിച്ചത്. മെയ് അഞ്ചു മുതൽ ഒൻപത് വരെ...
എമിറേറ്റ്സ് എയർലൈനും ഇത്തിഹാദ് എയർവേയ്സും ഇന്റർലൈൻ കരാർ വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ യുഎഇ സന്ദർശിക്കുന്ന യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുന്നതിനായുള്ള ധാരണാപത്രത്തിലും ഇരു എയർലൈനുകളും (എംഒയു) ഒപ്പുവച്ചു. യുഎഇയുടെ രണ്ട് കാരിയറുകൾ...
വിനോദസഞ്ചാരികൾക്ക് 'ഷെൻഗൻ രീതിയിലുള്ള ' വിസ ആരംഭിക്കാനൊരുങ്ങി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ. ഇത് ജിസിസി മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത സിംഗിൾ വിസ നേടുന്നത് സംബന്ധിച്ച്...
സൗദി പൗരന്മാർക്ക് ജൂൺ ഒന്നുമുതൽ വീസഇല്ലാതെ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാം. സൗദി പാസ്പോർട്ടുള്ളവരെ വീസ നടപടികളിൽ നിന്ന് ഒഴിവാക്കിയതായി റിയാദിലെ സിംഗപ്പൂർ എംബസി അറിയിച്ചു. ഈ വർഷം ജൂൺ ഒന്നുമുതൽ സിംഗപ്പൂരിലെത്താൻ സൗദി...