‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Lifestyle

spot_img

‘മെ​യ്ഡ് ഇ​ൻ ഒ​മാ​ൻ’, റ​മ​ദാ​ൻ പാ​ർസ​ൽ കാ​മ്പ​യി​നി​​ന്‍റെ ആ​റാ​മ​ത് പ​തി​പ്പി​ന് തുടക്കമായി 

പുണ്യ റമദാനിൽ വിശക്കുന്നവരുടെ വയറ് നിറയ്ക്കാൻ ഒമാൻ. ‘മെ​യ്ഡ് ഇ​ൻ ഒ​മാ​ൻ’ റ​മ​ദാ​ൻ പാ​ർസ​ൽ ക്യാ​മ്പ​യി​നി​​ന്‍റെ ആ​റാ​മ​ത് പ​തി​പ്പി​ന്​ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (ഒ​സിസിഐ) തു​ടക്കമായി. ഒ​മാ​നി പ്രൊ​ഡ​ക്‌​ട്...

പുണ്യ റമദാൻ, സ​മീ​കൃ​ത ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പിക്കാൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങളുമായി സൗദി 

പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുന്ന വിശ്വാസികൾക്ക് നോമ്പ് തുറക്കുന്ന സമയം കഴിക്കേണ്ട ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഇത്തരത്തിൽ റ​മ​ദാ​നി​ൽ സ​മീ​കൃ​ത​വും വ്യ​ത്യ​സ്​​ത​വു​മാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിരിക്കുകയാണ് സൗ​ദി...

യുഎഇ യിലെ ഡ്രൈവർമാർക്ക് ഇഫ്താർ കിറ്റുകളുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ

യുഎഇയിലുടനീളമുള്ള വാഹനമോടിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ ഒരുങ്ങി ദുബായ് ആസ്ഥാനമായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ദുബായ് പോലീസുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ദിവസവും നോമ്പ് തുറക്കുന്ന സമയത്ത് ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന വ്യക്തികൾക്ക് അവശ്യ...

മുംബൈക്ക് അഭിമാനം; ലോകത്തിലെ ഏറ്റവും മികച്ച സാൻവിച്ചുകളുടെ പട്ടികയിൽ ഇടംനേടി വടപാവ്

നമ്മുടെ നാട്ടിലെ തനത് വിഭവങ്ങൾ ലോകശ്രദ്ധ നേടുക എന്നത് നിസാര കാര്യമല്ല. രുചിയുടെ കാര്യത്തിൽ അവ മറ്റ് രാജ്യങ്ങളിലെ വിഭവങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് അഭിമാനവുമാണ്. അത്തരത്തിൽ ലോകശ്രദ്ധ നേടിയിരിക്കുകയാണ് മുംബൈക്കാരുടെ പ്രധാന വിഭവമായ...

ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞിന്റെ നിറം വര്‍ദ്ധിക്കുമോ! ഇതിന്റെ പിന്നിലെ യാഥാർത്ഥ്യമെന്ത്?

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യഞ്ജനം ഏതാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. മികച്ച ഔഷധഗുണമുള്ള കുങ്കുമപ്പൂവ് തന്നെയാണ്. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്. തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യമാണ് ഇതിനെ...

ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കിയാൽ യുവത്വം നിലനിർത്താം! എങ്ങിനെയെന്നല്ലേ?

പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. വാര്‍ധക്യം എന്നത് ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുന്ന ഒന്നാണ്. പ്രായത്തെ നമുക്ക് തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍...
spot_img