‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Lifestyle

spot_img

ടണലിനുളളിലെ കൂണ്‍ കൃഷി ഏറ്റെടുത്ത് അധ്യാപകന്‍; കൂണ്‍ ക‍ഴിക്കാന്‍ യുഎഇ നിവാസികൾക്ക് അവസരം

പതിനെട്ട് മീറ്റര്‍ ഉയരമുളള കു‍ഴലിനുളളില്‍ ഒമ്പതിനായിരത്തിലധികം ചെടികളും ഔഷധ സസ്യങ്ങളും മുത്തുച്ചിപ്പി കൂണും. വേൾഡ് എക്സ്പോ 2020ന്‍റെ ഭാഗമായുളള നെതര്‍ലന്റ് പവലിയന്‍റെ പ്രധാന ആകര്‍ഷണമായിരുന്നു കു‍ഴല്‍ ഫാം കൃഷി. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച...

ദുബായ് എയര്‍പോര്‍ട്ടില്‍ റണ്‍വേ നവീകരണം മെയ്, ജൂണ്‍ മാസങ്ങളില്‍

2022 മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണലിന്റെ (DXB) നോർത്തേൺ റൺവേ താത്കാലികമായി അടച്ചുപൂട്ടുന്നു. റൺവേയുടെ വിപുലമായ നവീകരണങ്ങൾക്ക് വേണ്ടിയാണ് അടച്ചിടല്‍ എന്ന് ദുബായ് എയര്‍പോര്‍ട്ട്...

വിസ നിബന്ധനകളില്‍ വന്‍ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ ഗോൾഡന്‍ വിസക്കാര്‍ക്കും കൂടുതല്‍ ആനുകൂല്യം

തൊ‍ഴില്‍ വൈദഗ്ധ്യ മുളളവരേയും നിക്ഷേപകരേയും ലക്ഷ്യമിട്ട് വിസ നിബന്ധനകളില്‍ വന്‍ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഹിസ് ൈഹനസ് ഷെയ്ക്ക് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നേതൃത്വത്തിലുളള...

ഓവര്‍ടൈം രണ്ട് മണിക്കൂറില്‍ കൂടരുത്. യുഎഇയില്‍ അധിക സമയ തൊ‍ഴിലെടുക്കുന്നതിന് പുതിയ വ്യവസ്ഥ

യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധികജോലി നൽകരുതെന്ന നിര്‍ദ്ദേശവുമായി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലിചെയ്യിക്കരുതെന്നാണ് പുതുക്കിയ വ്യവസ്ഥ.അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന...

ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍ തുകയ്ക്ക് ദുബായ് വേൾഡ് എക്‌സ്‌പോ പാസ്പോര്‍ട്ടുകൾ വില്‍പ്പനയ്ക്ക്

2022 മാര്‍ച്ച് 31 ന് ദുബായ് വേൾഡ് എക്സ് പോ സമാപിച്ചെങ്കിലും അതിന്‍റെ അലയൊലികൾ തുടരുകയാണ്. ലോക മേളയിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ സന്ദര്‍ശിക്കുന്നത് അടയാളപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിതരണം ചെയ്ത എക്സ് പോ...

പ്രവാസികൾക്ക് രൂപയില്‍ സന്തോഷം സ്വര്‍ണത്തില്‍ നിരാശ

ഡോളറിന്റെ ശക്തിയും ക്രൂഡ് ഓയിൽ വിലയും കണക്കിലെടുത്ത് തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 24 പൈസ ഇടിഞ്ഞ് 76.43 ആയി. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ വില 20.82 ആണ്. ഇന്ന്...
spot_img