‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Lifestyle

spot_img

ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്തി ഡ്രിങ്ക്‌’ ലേബൽ ഒഴിവാക്കി

ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് 'ഹെൽത്തി ഡ്രിങ്ക്‌സ്' വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ 'ഹെൽത്ത്...

‘താളം തെറ്റി വിസ്താര’, വിമാനം പറത്താൻ പൈലറ്റുമാരില്ല

വിമാനം പറത്താൻ പൈലറ്റുമാരില്ലാതെ പ്രവർത്തനം താളം തെറ്റി വിസ്താര എയർലൈൻസ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനിയാണ് വിസ്താര. തുടർച്ചയായ രണ്ടാം ദിവസവും പ്രവര്‍ത്തനം താറുമാറായി. മുംബൈ, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ...

‘അബ്‌ദുൾ നാസർ മഅ്ദനി ആരോഗ്യ സ്ഥിതി വളരെ മോശമാണ്, എല്ലാവരും പ്രാർത്ഥിക്കണം’, അഭ്യർത്ഥനയുമായി ഫേസ്ബുക് പോസ്റ്റ്‌ 

പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ മകൻ നിയന്ത്രിക്കുന്ന പേജിലാണ് പോസ്റ്റ്‌. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ...

ഭക്ഷണ വിതരണ സുരക്ഷ ഉറപ്പാക്കൽ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി 

താമസക്കാരുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമിട്ട് ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, അവ...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുത്, കാരണം ഇതാണ്

ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. നോമ്പ് കാലം കൂടിയായതോടെ തണ്ണിമത്തൻ പ്രധാനപ്പെട്ട ഒരു വിഭവവുമായി...

പെരുന്നാൾ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, രേഖകൾ ശരിയാക്കി വയ്ക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി എത്തുന്നത്തോടെ അവധിക്കാല യാ​ത്ര​ക്കൊ​രു​ങ്ങു​കയാണ് പലരും. അത്തരത്തിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മതിയായ രേ​ഖ​ക​ൾ ശ​രി​യാ​ക്കി വെ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ​യാ​ത്രാരേ​ഖ​ക​ളു​ടെ കാ​ലാവ​ധി ക​​ഴി​ഞ്ഞെ​ങ്കി​ൽ പു​തു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​...
spot_img