‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ലിവർപൂൾ സ്വദേശിനി ഡാനി വിന്റോയുടെ കണ്ണുകൾ റെറ്റിനോ ബ്ലോസ്‌റ്റോമ എന്ന അപൂർവ്വ അർബുദ രോഗം ബാധിച്ച് നീക്കം ചെയ്യേണ്ടി വന്നു. പകരം കൃതിമ കണ്ണുകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ...
പാലക്കാട് കണ്ണിയമ്പുറത്തെ പാതയോരത്ത് " ഉള്ളി 4 കിലോ 100...." എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്ന വണ്ടിക്കരികിൽ ചെവിയിൽ ഹെഡ്സെറ്റുവെച്ച് മൊബൈലിൽ നോക്കിയിരിക്കുന്ന ഒരാളെ കാണാം. വെറുതെ ഇരുന്ന് പാട്ടുകേൾക്കുകയോ വിഡിയോ കാണുകയോ...
സോമാറ്റോയ്ക്കുണ്ട് വ്യത്യസ്തനായ ഒരു ഡെലിവറി ബോയ്. മോട്ടോർ ബൈക്കിലൊ സൈക്കിളിലോ അല്ല, വീൽചെയറിലാണ് ഈ ഡെലിവറി ബോയ് സഞ്ചരിക്കുന്നത്. ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഇദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് നിരവധി പേർ.
ഗ്രൂമിംഗ് ബുൾസ്...
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിലായി 16,000 പേരിലേക്ക് രോഗം വ്യാപിച്ചതോടെയാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. മങ്കിപോക്സ് വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നതായി ലോകാരോഗ്യസംഘടനാ തലവൻ ഡോ....
സംസ്ഥാനത്ത് മങ്കി പോക്സ് എന്ന് സംശയം. യു എ ഇയിൽ നിന്നും വന്നയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് വന്നത്. യു എ ഇയിൽ ...
ആകാശത്ത് മനോഹരമായ സൂര്യോദയം കണ്ട് മേഘങ്ങൾക്കിടയിലൂടെ പറന്നപ്പോൾ ഒരു പക്ഷിയെപ്പോലെ തോന്നി. വനിതകൾ മടിച്ചുനില്‍ക്കുന്ന സാഹസിക വിനോദങ്ങളിലൊന്നായ സ്കൈ ഡൈവിംഗിന് ശേഷം മലയാളികളുടെ പ്രിയ നടി അഹാനയാണ് സോഷ്യല്‍ മീഡിയില്‍ ഇങ്ങനെ കുറിച്ചത്.
ദുബായ്...