‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനിൽ പരിപാടി അവതരിപ്പിക്കാൻ കണ്ണൂരിൽ നിന്ന് വിമാനം കയറിയതായിരുന്നു അനു പയ്യന്നൂർ എന്ന കലാകാരൻ.ഒമാനിലെ നിസ്വയിലെ ഇൻറർസിറ്റി ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി നടന്ന അലോഷ്യസിന്റെ സംഗീത നിശയിലെ കലാകാരനായ അനു പയ്യന്നൂരിന് പക്ഷെ,...
ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം അന്ധേരി വെസ്റ്റിലെ അംബോളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി. മംഗലാപുരം...
വിവിധ തരം മാമ്പഴങ്ങളുടെ രുചി നുണയാം. കൊതിയൂറും മാമ്പഴ വിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം ആരംഭിച്ചു കഴിഞ്ഞു. പതിനാലു രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം വ്യത്യസ്‌തയിനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങളും കൊണ്ട്...
ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാർ അപ്രതീക്ഷിത സമരം പിൻവലിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ മിന്നൽ പണിമുടക്കിന് തിരശ്ശീല വീഴുന്നത്. അതോടൊപ്പം...
യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. നാടുകളും നഗരങ്ങളും താണ്ടി കാഴ്ചകൾ കണ്ടും ആസ്വദിച്ചും നടത്തുന്ന ഓരോ യാത്രയും എന്നും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ യാത്രകളെ സ്നേഹിക്കുന്നവർക്ക് ഒരു മേള ഒരുങ്ങുകയാണ് ദുബായിൽ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ...