‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേൾഡ് സൊസൈറ്റി ഓഫ് ഒക്യുലോപ്ലാസ്റ്റിക്സ് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജൻസ് (WSOPRAS) കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദുബായ്. മെയ് 5 മുതൽ മെയ് 7 വരെയാണ് പരിപാടി. ലോകമെമ്പാടുമുള്ള 400-ലധികം മികച്ച ഡോക്ടർമാർ...
മാർബർഗ് രോഗം പൊട്ടിപ്പുറപ്പെട്ട രണ്ട് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള യുഎഇയുടെ നിർദ്ദേശം തുടരണമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ. അബുദാബി പബ്ലിക് ഹെൽത്ത് സെൻ്ററിലെ ഇൻഫെക്ഷ്യസ് ഡിസീസ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഫരീദ അൽ...
മലേറിയ നിർമാർജനത്തിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും രോഗത്തിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.ലോക മലേറിയ ദിനമായ ഏപ്രിൽ 25 പരിപാടികളോട് അനുബന്ധിച്ചാണ് പ്രതികരണം.
രോഗസാധ്യതയുള്ള ദുർബലരായ...
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സിക്കാനൊരുങ്ങി ദുബായ്. 2025നുള്ളിൽ 30 അസുഖങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നടത്താനാണ് പദ്ധതിയെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം. അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023ലായിരുന്നു നിര്‍ണായകമായ ഈ പ്രഖ്യാപനം....
നിക്ഷേപകരെ വഞ്ചിച്ച അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിക്ക് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ. സിലിക്കണ്‍വാലി സ്റ്റാര്‍ട്ട് അപ്പായ തെറാനോസിന്‍റെ സ്ഥാപകയും സിഇഒയും ആയിരുന്നു എലിസബത്ത് ഹോംസ്. 38ാം വയസിലാണ് എലിസബത്തിന്...
കരളിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥയാണ് സ്റ്റീറ്റോസിസ് എന്ന ഫാറ്റി ലിവർ. കരളിന്റെ ഭാരത്തിൻ്റെ 5% മുതൽ 10% വരെ കൊഴുപ്പ് കൂടിയാൽ ഇത് അപകടകരമാണ്. ഫാറ്റി ലിവറിന് നാല്...