‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോവിഡ് മഹാമാരിയ്ക്ക് ശേഷം വരാനിരിക്കുന്ന പുതിയ അസുഖത്തെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ആഗോള അടിയന്തരാവാസ്ഥ കുറച്ച് ആഴ്ചകൾക്ക് മുൻപാണ് അവസാനിപ്പിച്ചത്. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനും ലോകരോഗ്യ സംഘടന തലവൻ...
സുരക്ഷാ നിയമങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപ്പെട്ടതിനാൽ അബുദാബിയിലെ രണ്ട് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് പൂട്ടി. അബുദാബി ഹെൽത്ത് സെന്റർ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ നടപടി ക്രമങ്ങളും അണുബാധ നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ...
തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിൽ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീന ട്രോഫി മെൻകോ എന്ന 40കാരിയാണ് മരിച്ചത്. മെയ് ആറിനാണ് 19 അംഗ വിദേശ സംഘം റിസോർട്ടിൽ...
സൗദിയിലെ മരണങ്ങളിൽ 45 ശതമാനവും ഹൃദ്രോഗം മൂലമാണെന്ന് സൗദി ഹാർട്ട് അസോസിയേഷൻ മേധാവി ഡോ.വലീദ് അൽ ഹബീബ്.ഒകാസ്/സൗദി ഗസറ്റിനോട് സംസാരിച്ച അദ്ദേഹം സൗദി ജനസംഖ്യയുടെ 30 ശതമാനത്തിലധികം പേർക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്ന് പറഞ്ഞു....
'മകൻ കടകളിലെ സാധനങ്ങളൊക്കെ വലിച്ചുതാഴെയിടും. പിന്നീട് താനതൊക്കെ കാശുകൊടുത്ത് വാങ്ങും. എന്നിട്ടും കുറ്റപ്പെടുത്തലുകളും കളിയാക്കലും ബാക്കിയാണ്'. ഒട്ടിസം ബാധിതനായ മകനെ പരിപാലിക്കുന്നതിൻ്റെ പ്രയാസങ്ങൾ വ്യക്തമാക്കുകയാണ് കലാകാരനായ താജ് പത്തനംതിട്ട.
കഴിഞ്ഞ 30 വർഷത്തിലധികമായി കേരളത്തിലെ...
കോവിഡ് 19 മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചു. സംഘടന തലവൻ ടെഡ്രോസ് അദാനോം ഗീബർസിയുസസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നത്.
2020 ജനുവരി...