‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Health

spot_img

കണ്ണൂരിൽ സിക്ക വൈറസ്, ജില്ല കോടതി ജഡ്ജി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു 

കണ്ണൂർ ജില്ല കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. അലർജി ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രോഗം ബാധിച്ചവരിൽ നിന്നും രക്തവും സ്രവവും ശേഖരിച്ചു. ഇത് വൈറോളജി ലാബിലേക്ക് അയച്ച...

‘ബ്രൂസെല്ലോസിസ്’, തിരുവനന്തപുരത്ത് ജന്തുജന്യ രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. ജന്തുജന്യ രോഗമാണിത്. വെമ്പായം വേറ്റിനാടുള്ള അച്ഛനും മകനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കന്നുകാലിയിൽ നിന്ന് പകർന്നതാണ് എന്നാണ് നിഗമനം. രോഗം പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി,...

പന്നിയുടെ ഹൃദയം മനുഷ്യന്‌; ഒരു ശസ്ത്രക്രിയ കൂടി വിജയമെന്ന് മേരിലാൻഡ് സർവകലാശാല

മോഡേൽ മെഡിസിനിൽ വീണ്ടും പരീക്ഷണ വിജയം. അമേരിക്കയിൽ വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യന്‌ വച്ചുപിടിപ്പിച്ചു. ലോറൻസ്‌ ഫോസിറ്റ്‌ എന്ന 58കാരനാണ്‌ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്‌. മേരിലാൻഡ് സർവകലാശാലയുടെ സ്കൂൾ ഓഫ്...

യുഎഇയിൽ 30 വയസ്സിന് മുകളിലുള്ള യുവാക്കളിൽ ഹൃദയാഘാതം വർദ്ധിക്കുന്നതായി റിപ്പോർട്ട്

യുഎഇയിലെ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായി കണക്കുകൾ. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ ഹൃദയാഘാതമുണ്ടാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎഇയിൽ 50 വയസിൽ താഴെയുളളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അപൂർവമായിരുന്നു. എന്നാൽ കഴിഞ്ഞ...

നിപയിൽ ആശ്വാസം: ഹൈ റിസ്ക് സമ്പർക്കമുള്ള 61 പേരുടെ ഫലം നെഗറ്റീവ്

നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച...

വവ്വാലുകളെ പ്രകോപിപ്പിക്കരുതെന്ന് മന്ത്രി വീണാ ജോർജ്ജ്

ഇന്ന് നിപ സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ചെറുവണ്ണൂര്‍-കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 39 വയസ്സുള്ളയാള്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ആരോഗ്യപ്രവര്‍ത്തകന് കാര്യമായ ലക്ഷണങ്ങളില്ല. കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല....
spot_img