‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗൾഫ് മേഖലയിൽ വേനൽക്കാലം ആരംഭിച്ചതോടെ ഉഷ്ണമേഖലാ പഴങ്ങൾക്കും ആവശ്യക്കാരേറി. ജനങ്ങളുടെ ആരോഗ്യസംരക്ഷണവും പഴവർഗ്ഗങ്ങളുടെ ഡിമാൻ്റും കണക്കിലെടുത്ത് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിൽ വേനൽകാല പഴങ്ങളുടെ അത്യപൂർവ ശേഖരമൊരുക്കി. "ട്രോപികൂൾ" എന്ന പേരിലാണ്...
ദുബായിൽ റംസാനോട് അനുബന്ധിച്ച് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നവർ മുൻകൂർ അനുമതി നേടണമെന്ന് അറിയിപ്പ്. ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻ്റാണ് (ഐ.എ.സി.എ.ഡി.)ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക അനുമതി ഇല്ലാതെ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത്...
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലൈസൻസ് ഇല്ലാതെ തയാറാക്കിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും.
തുറന്ന സ്ഥലങ്ങളിലും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും...
ഫുഡ് ഡെലിവറി റൈഡര്‍മാരുടെ ശമ്പളമൊ ആനുകൂല്യങ്ങളൊ വെട്ടിക്കുറയ്ക്കില്ലെന്ന് ഫുഡ് ഡെലിവറി സേവന ദാതാവാവ ഡെലിവറൂ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി. ശമ്പളം വെട്ടിക്കുറച്ചതായി ആരോപിച്ച് അടുത്തിടെ റൈഡർമാർ എതിര്‍പ്പ് അറിയിച്ചതോടെയാണ് കമ്പനി നയം...
ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ട്വീറ്റ് ചെയ്ത് ഇലോണ്‍ മസ്ക്. കൊക്ക കോളയെ വിലയ്ക്ക് വാങ്ങുമെന്നാണ് മസ്കിന്റെ ട്വീറ്റ്. കൊക്കെയ്ന്‍ അടങ്ങിയ കൊക്കകോള തിരികെ കൊണ്ടുവരുമെന്നാണ് ട്വീറ്റ്.
'അടുത്തതായി ഞാൻ കൊക്കകോള ആണ്...