‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലപ്പുറം സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് മരിച്ചത്. ഹൃദയാഘാതത്തേത്തുടർന്നായിരുന്നു അന്ത്യം.
ദുബായിലെ ജബൽ അലിയിൽ ഡ്രൈവറായി...
10 വർഷത്തിനിടെ ആദ്യമായി ദുബായിൽ മലിനജല സംവിധാനങ്ങളുടെ ഫീസ് വർധിപ്പിക്കും. ദുബായ് മുനിസിപ്പാലിറ്റി അംഗീകരിച്ച പുതുക്കിയ മലിനജല സംവിധാനത്തിൻ്റെ ഫീസ് ഘടന അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
10...
വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്നത് തടയാൻ ലക്ഷ്യമിട്ട് ബോധവത്കരണവുമായി റാസൽഖൈമ പൊലീസ്. ജനറൽ കമാൻഡ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചാണ പുതിയ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ.
"നിങ്ങളുടെ വാഹനവും വിലയേറിയ സ്വത്തുക്കളും മോഷണത്തിൽ...
പൗരന്മാരുടെ കടം വീട്ടാൻ ഷാർജ 75 മില്യൺ ദിർഹം അനുവദിച്ച് ഷാർജ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് നടപടി.
പൗരന്മാർക്ക് സുസ്ഥിരമായ...
43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ 17 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. 'തുടക്കം ഒരു പുസ്‌തകം' എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
112 രാജ്യങ്ങളിൽ നിന്നുള്ള...
തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ യുഎഇയുടെ (ENORA – UAE) വാര്‍ഷിക ജനറല്‍ബോഡി യോഗം ചേർന്നു. ദുബായ് അല്‍ ഗര്‍ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ച്...