‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നേരിട്ടുളള വിദേശ നിക്ഷേപ പദ്ധതികൾ ആകര്‍ഷിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ദുബായ് ഒന്നാമത്. ദുബൈയുടെ 'എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021' റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കോര്‍പ്പറേറ്റ് ആസ്ഥാനമായി മാറുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും...
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുളള പരിശോധനകൾ ഫലപ്രദമെന്നും അബുദാബിയില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ സേഫ് സിറ്റി പദ്ധതിയാണ് വിജയം കണ്ടത്. ഡ്രോണ്‍ സഹായത്തോടെ നടത്തുന്ന...
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും...
ചെറിയപെരുന്നാൾ ദിനത്തില്‍ കുടുംബത്തിലെ ഇളം തലമുറക്കാരോടൊപ്പം യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമയം ചിലവഴിക്കുന്നതിന്‍റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ്...
വേൾഡ് മുസ്ലീം കമ്മ്യൂണിറ്റീസ് കൗൺസിൽ (TWMCC) നാലാം വാർഷികത്തോടനുബന്ധിച്ച് 2022 മെയ് 8, 9 തീയതികളിൽ ഇസ്ലാമിക ഐക്യം എന്ന വിഷയം ചർച്ച ചെയ്യാൻ അബുദാബിയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. സഹിഷ്ണുത -...
വിദേശികൾക്ക് ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുളള വെര്‍ച്വല്‍ വിസ സംവിധാനവുമായി യുഎഇ. സ്വന്തം സ്പോണ്‍സര്‍ഷിപ്പിലാണ് വിസ അനുവദിക്കുക. വിസയ്ക്കായി അനുബന്ധ അധിക ചിലവുകൾ ഇല്ലാത്തതും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
ചെറുകിട സംരഭകര്‍, ഇടത്തര സംരഭകര്‍,...