‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തൊഴിലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 3 ദശലക്ഷം ദിർഹം പണം അപഹരിച്ച സംഭവത്തില്‍ ഏഷ്യന്‍ ഡ്രൈവര്‍ക്കും കൂട്ടാളികൾക്കും അഞ്ച് വര്‍ഷം തടവ്. ആറ് ദശലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ...
ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്റേയും സഹകരണത്തിന്റേയും സാധ്യതകളാണ് പ്രധാനമായും...
കൊക്കെയ്ൻ കൈവശം വെച്ചതിന് സന്ദര്‍ശക വിസയിലെത്തിയ 33 കാരന് ദുബായ് കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചു. തടവിന് പുറമെ 50,000 ദിർഹം പിഴയും കെട്ടിവയ്ക്കണം. ശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു.
ഏഷ്യന്‍ സ്വദേശിയാണ്...
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേതാണ് പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന യുഎഇ കാബിനറ്റ്...
ലേബർ കോടതിയുടെ ഇടപെടലിനെത്തുടർന്ന് അബുദാബിയിലെ 3,806 തൊഴിലാളികൾക്ക് 106 ദശലക്ഷം ദിർഹം കുടിശ്ശിഖ ശമ്പളം ലഭ്യമായി. ഇക്കൊല്ലം ആദ്യ മൂന്ന് മാസങ്ങളിലെ കേസുകളിലാണ് കോടതിയുടെ അതിവേഗ ഉത്തരവുണ്ടായത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മുമ്പാകെ...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ താത്കാലികമായി അടച്ചു. ഇന്ന് മുതല്‍ 45 ദിവസത്തേക്കാണ് അടച്ചത്. റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി ജൂണ്‍ 22ന് ശേഷമേ നോര്‍ത്തേണ്‍...