‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കായികരംഗത്ത് വര്‍ദ്ധിച്ചുവരുന്ന വാതുവയ്പ്പും ഉത്തേജന മരുന്നുപയോഗവും തടയാന്‍ ആഗോള കൂട്ടായ്മയെന്ന് ഇന്റർപോളിന്റെ മാച്ച്-ഫിക്‌സിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ (ഐഎംഎഫ്‌ടിഎഫ്) തീരുമാനം. മെയ് 10 മുതല്‍ 12 വരെ യുഎഇയില്‍ നടന്ന യോഗത്തിലാണ്...
അമ്പത് വര്‍ഷം നീണ്ട സേവനവും കഠിനാധ്വാനവും കണക്കിലെടുത്ത് യുഎഇ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയ്ക്ക് ആദരം രാജ്യത്തിന്‍റെ ആദരം. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ്...
ദുബായുടെ ഗ്രാമീണ മേഖലകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാന്‍ പദ്ധതി. ഓരോ പ്രദേശങ്ങളുടേയും ഭൂമി ശാസ്ത്രത്തിന്‍റേയും ഇതര പ്രത്യേകതകളുടേയും അടിസ്ഥാനത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. അല്‍ ഫഖ, അല്‍ ലുസൈലി, അല്‍ ഹബാബ്, അല്‍ മര്‍മൂം...
ഡെലിവറി റൈഡർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനൾ പുറപ്പെടുവിച്ച് അബുദാബി പോലീസ്. മോട്ടോർ ബൈക്കുകളിൽ ഡെലിവറി ബോക്സുകൾ ഘടിപ്പിക്കുന്നതിന് ഏഴ് നിബന്ധനകൾ പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
പെട്ടിയുടെ വീതിയും നീളവും ഉയരവും 50cm...
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് തുടർച്ചയായ രണ്ടാം പാദത്തിലും യാത്രക്കാരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു. 11.8 ദശലക്ഷം യാത്രക്കാരാണ് രണ്ടാം പാദത്തില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്....
ദുബായ് എയർപോർട്ടിന്റെ എമർജൻസി സർവീസ് പരിശീലന പരിപാടിയിലെ ആദ്യബാച്ച് അംഗങ്ങൾ ബിരുദം പൂര്‍ത്തിയാക്കി. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് പരിശീലന നേടിയവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ബാച്ചില്‍ 23...