‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എമിറേറ്റിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിക്കാൻ റാസൽ ഖൈമ മുനിസിപ്പാലിറ്റിയുടെ തീരുമാനം. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
തീരപ്രദേശത്തെ അനുവദനീയമായ ക്യാമ്പിംഗ്...
ദുബായില്‍നിന്ന് നാല് ഇന്‍റര്‍സിറ്റി ബസ് സര്‍വ്വീസുകൾ പുനരാരംഭിക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വ്വീസുകളാണ് പുനരാരംഭിക്കുക. ഷാര്‍ജ, അബുദാബി. ഫുജൈറ, അല്‍െഎന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകൾ. എല്ലാ സര്‍വ്വീസുകളും വ്യാഴാഴ്ച...
അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...
ജെഫ് ബെസോസിന്റെ എയ്‌റോസ്‌പേസ് കമ്പനി മെയ് 20 ന് കാലാവസ്ഥ അനുകൂലമാണെങ്കിൽ NS-21 വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് പ്രോഗ്രാമിനായുള്ള അഞ്ചാം മനുഷ്യ ബഹിരാകാശ ദൗത്യത്തിനുള്ള ടീമിനെയും മെയ് 9ന്...
യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും.
ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് തീരുമാനം. സ്‌കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും...