‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ റെയില്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂന്ന് യൂറോപ്യൻ കമ്പനികളുമായി ഇത്തിഹാദ് റെയില്‍ കരാര്‍ ഒപ്പിട്ടു. ചരക്ക് ഗതാഗതം ,യാത്ര മേഖലകൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ധാരണ. ഇതിനായി അറിവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ധാരണാപത്രം...
അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരാഞ്ജലികൾ അർപ്പിക്കാനൊരുങ്ങി ഐക്യരാഷ്ട്ര പൊതുസഭ. ശൈഖ് ഖലീഫയോടുളള ആദരസൂചകമായി യുഎൻ ജനറൽ അസംബ്ലി അംഗങ്ങളും സ്ഥിരം പ്രതിനിധികളും രാവിലെ 9 മണിക്ക് ജനറൽ...
വാഹനാപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസിന്‍റെ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ തുടരുന്നു. വാഹനങ്ങളുടെ ടയര്‍പൊട്ടി അപകടങ്ങൾ സംഭവിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടാണ് പൊലീസിന്‍റെ പുതിയ ക്യാമ്പൈന്‍.
വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. കാലപ്പഴക്കം ചെന്ന...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകൾ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉപയോഗപ്പെടുത്തിയത് പത്ത് കോടിയേറെ യാത്രക്കാര്‍. 122 സ്മാര്‍ട് ഗേറ്റുകൾ വഴിയാണ് സേവനം ലഭ്യമാക്കിയത്. 2019 മുതല്‍ 2022 വരെയുളള കണക്കുകളാണ് പുറത്തുവന്നത്....
നവജാത ശിശുവിനെ ആശുപത്രില്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് കടന്നു കളഞ്ഞ അമ്മയ്ക്ക് ജയില്‍ ശിക്ഷ.ഏഷ്യൻ സ്വദേശിയായ യുവതിയ്ക്ക് ദുബായ് ക്രിമിനൽ കോടതിയാണ് രണ്ട് മാസത്തെ തടവ് വിധിച്ചത്.
മാസം തികയാതെയാണ്...
2023 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാൻ അജ്മാൻ പദ്ധതിയിടുന്നു. അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ബദല്‍ സംവിധാനം കണ്ടെത്താന്‍ കൂടുതല്‍ പഠനം നടത്തുകയാണെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പബ്ലിക്...