‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ അജ്‌മാൻ നിവാസികൾക്ക് പോലീസുമായി മെറ്റാവേർസിൽ സംവദിക്കാൻ അവസരം ഒരുക്കി യുഎഇ. ആളുകളെ വെർച്വൽ ആയി കാണാൻ സാധിക്കുന്നതിനാൽ പോലീസ് സ്റ്റേഷനിൽ എത്തേണ്ടതിന്റെ ആവശ്യം ഇല്ലാതെയായിരിക്കുന്നു.
കമ്മ്യൂണിറ്റിയിൽ...
രാജ്യത്തെ പൗരന്മാരെ കാണാനും ആശയവിനിമയം നടത്താനും അവസരമൊരുക്കി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മിദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. ജൂണ്‍ നാല് ശനിയാഴ്ചയും അഞ്ചാം തിയതി ഞായറാഴ്ചയും ഖസർ അൽ...
പ്രവാസികളുടെ പ്രധാന ഭക്ഷണ ഇനമായ ഖുബൂസിന് വില ഉയരുന്നു. യുഎഇയിലെ ചില ബേക്കറികളും വ്യാപാര സ്ഥാപനങ്ങളും ഖുബൂസിന് ഉയര്‍ന്ന വില ഈടാക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകൾ. പത്ത് മുതല്‍ 20 ശതമാനം വരെ വിലവര്‍ദ്ധനവ്...
മാധ്യമ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ദുബായ്. ആഗോള മാധ്യമ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ദുബായ് മീഡിയ കൗൺസിന്റെ രൂപീകരണം നടന്നു. കൗണ്‍സിലിന്‍റെ അധ്യക്ഷനായി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ്...
ദുബായില്‍ ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റര്‍ മാപ്പിംഗ് തുടങ്ങി. കാറുകൾക്ക് ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുളള ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെന്‍ററിന്റെ മേല്‍നോട്ടത്തിലാണ്...
ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ദുബായ് സഫാരി പാർക്ക് വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു. മനോഹരമായി ഒരു സീസണിനാണ് സമാപനമാകുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വീറ്ററില്‍ വ്യക്തമാക്കി.
അടുത്ത സെപ്തംബറിൽ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും...