‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്റെ ഭരണശൈലി ഏതുവിധമാകുമെന്ന ആകാംഷയില്‍ ലോകം. അതിവേഗ തീരുമാനങ്ങളെടുക്കുന്നതില്‍ നിപുണനായ ശൈഖ് മുഹമ്മദ് മുന്‍ഗാമികൾ സ്വീകരിച്ച സമീപനങ്ങൾ തുടരുമെങ്കിലും...
പാസ്പോർട്ടിൽ യുഎഇ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തിവെച്ചതായി ഫെഡറല്‍ അതോറിറ്റി. ദുബായ് ഒഴികെയുളള എമിറേറ്റുകളിലാണ് പ്രത്യേക എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താൽക്കാലികമായി നിർത്തിവച്ചത്. നിലവിൽ അപേക്ഷിവര്‍ക്ക് മാത്രമേ സേവനങ്ങൾ ലഭ്യമാകൂവെന്നും...
അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിന് കീഴിൽ യുഎഇ നേടിയത് അതിവേഗ വികസനം. ആഗോള മത്സരക്ഷമതയുമായി ബന്ധപ്പെട്ട് മുന്‍ നിരയിലെത്താന്‍ യുഎഇയ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യമേഖലയിലും വലിയ...
ഇന്ന് യുഎഇയില്‍ ചൂടുള്ള പകൽ ആയിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ സമയങ്ങൾ പൊടി നിറഞ്ഞതുമാകും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാത്രിയിലും ബുധനാഴ്ച...
സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ബൈക്കിലെ ബോക്സുകൾ സംബന്ധിച്ച് പുതിയ നിർദേശങ്ങളുമായി അബുദാബി പൊലീസ്. ഏഴ് സുരക്ഷാ മാനദണ്ഡങ്ങൾ ആണ് നിർദേശിച്ചിരിക്കുന്നത്. ഡെലിവറി ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിർദേശങ്ങൾ.
▪️ബൈക്കിൽ സ്ഥാപിക്കുന്ന ബോക്സുകൾ...
യുഎഇയുടെ തലപ്പത്തേക്ക് പുതിയ ഭരണാധികാരി എത്തുമ്പോൾ 2013ൽ പത്രമാധ്യമങ്ങളിൽ വാർത്തയായ ഒരു കരുതലിന്റെ കഥയുണ്ട് അദ്ദേഹത്തെ കുറിച്ച്. യുഎഇ ഫേസ്ബുക്ക് പേജിൽ വന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഈ...