‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അശ്രദ്ധമായി ക്വാഡ് ബൈക്ക് ഓടിച്ചതിനും പ്രധാന പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയതിനും 21 കാരനായ ഗൾഫ് പൗരൻ അറസ്റ്റിൽ. പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നും ദുബായ് പോലീസ് അറിയിച്ചു.
ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ...
ദുബായില്‍ വില്ലകളും അപ്പാര്‍ട്ട്മെന്‍റുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകൾ. ഗണ്യമായ വര്‍ദ്ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ് 9 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതായും...
ക്രിമിനല്‍ കേസുകളില്‍ 68 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ദുബായ് പൊലീസ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. കേസുകൾ പരിഹരിക്കുന്നതില്‍ വേഗത കൈവരിച്ചതായും അജ്ഞാതരായ പ്രതികൾക്കെതിരേ ഫയല്‍ ചെയ്ത...
പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...
പരമ്പരാഗത വാണിജ്യ തടിക്കപ്പലുകൾക്ക് ദുബായ് ക്രീക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോയിന്‍റ് സെക്യൂരിറ്റി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിഗ് അല്‍ മക്തൂമാണ്...
ജൂലായ് 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ എന്നിവ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും. ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി.
ഒറ്റത്തവണ ഉപയോഗിക്കുന്ന...