‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ മാത്രം പുതിയ 3 കേസുകളാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. അതീവ ജാഗ്രത പുലർത്താനും ആളുകള്‍ കൂടുതലുള്ള ഇടങ്ങളിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനും യുഎഇ ആരോഗ്യമന്ത്രാലയം ജനങ്ങളോട് അറിയിച്ചു.
മെയ് 24നാണ്...
ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യ തലസ്ഥാനമായി അബുദാബി. ആഗോള നാവിഗേഷൻ സേവന കമ്പനിയുടെ വാര്‍ഷി സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം.
57 രാജ്യങ്ങളിലെ 416 നഗരങ്ങളിലാണ് ആഗോള നാവിഗേഷന്‍ സേവന കമ്പനി വാർഷിക സർവേ...
പുനരുപയോഗ ഊര്‍ജ പദ്ധതികൾ വിപുലമാക്കാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷിക ഭക്ഷ്യ സംസ്കരണ മേഖലയിലും സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച ഇന്ത്യയും...
അബുദാബിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ഇടവക കാലതാമസമില്ലാതെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. അബുദാബിയില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തില്‍ വികാരി ലാൽജി എം.ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി,...
കാര്‍ പാര്‍ക്കിഗ് മുന്‍കൂട്ടി ബുക്കുചെയ്യാന്‍ അവസരമൊരുക്കി ദുബായിലെ മാളുകൾ. ഉപഭോക്താക്കളുെട സൗകര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. മാളില്‍ എത്തിച്ചേരുന്ന സമയം അനുസരിച്ച് ഓണ്‍ലൈനിലൂടെ കാര്‍ പാര്‍ക്കിംഗിന് സ്ഥലം ബുക്കുചെയ്യാനാകും.
ദുബായിലുടനീളമുള്ള പ്രധാന ഷോപ്പിംഗ് മാളുകളുടെ...
കഴിഞ്ഞ വര്‍ഷം യുഎഇയിലെ റോഡ് അപകടങ്ങളില്‍ 381 മരണങ്ങളാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ. റോഡപകട മരണനിരക്ക് കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ വിവിധ അപകടങ്ങളിലായി 2620 ആളുകൾക്ക് പരുക്കേറ്റു. 3488...