‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ പാസ്പോർട്ട് പുതുക്കൽ ആവശ്യമായവർക്ക് യുഎഇയിലെ 12 കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ് വരുന്നു. ജൂൺ 26നാണ് ക്യാമ്പ് നടക്കുന്നത്. അടിയന്തരമായി പാസ്പോർട്ട് പുതുക്കൽ ആവശ്യമായവർക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താമെന്ന് ദുബായ് ഇന്ത്യൻ...
യുഎഇയില്‍ ഇന്നും കോവിഡ് കേസുകളുട എണ്ണം 1400 കടന്നു. ഇന്ന് 1464 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 1401പേര് രോഗമുക്തി നേടി കോവിഡ് മൂലം രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിലെ...
അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റ് കമ്മീഷന് ചെയ്യാനുളള അനുമതിയുമായി ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ.. 60 വര്‍ഷത്തെ പ്രവർത്തന ലൈസൻസാണ് പ്ളാന്റിലെ മൂന്നാമത് യൂണിറ്റിന് നല്‍കിയിരിക്കുന്നത്. അതേസമയം നാലാം...
യുഎഇയിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് തയ്യാറിയിച്ചുണ്ടെന്ന് ടൂറിസം മന്ത്രാലയം. ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും വിസ രഹിതയാത്ര
അനുവദിക്കുക. യുഎഇ, ബഹ്റൈന്‍,...
ദുബായിലെ അമർ കേന്ദ്രങ്ങളിലൂടെ ഈ വർഷം പത്തുലക്ഷം ഇടപാടുകൾ ഇതിനകം നടന്നുകഴിഞ്ഞതായി അധികൃതര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്നും അമര്‍ സെന്റര്‍ മേധാവികൾ വ്യക്തമാക്കി. വിസ അപേക്ഷ സേവനങ്ങളില്‍...
മെട്രോ പാലങ്ങൾക്ക് താഴെ വാഹനങ്ങൾ നിര്‍ത്തിയിട്ടാല്‍ കര്‍ശന നടപടി. അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ പരിശോധനയില്‍ 17 വാഹനങ്ങൾ പിടികൂടിയാതായും അതോറിറ്റി.
വാഹന ഉടമകൾക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും...