‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ആയതോടെയാണ് യാത്രക്കാർ മറ്റു മാർഗങ്ങൾ തേടുന്നത്.
ചുറ്റിക്കറങ്ങി ഒമാൻ വഴി ഇന്ത്യയിൽ എത്തിയാൽ മൂന്നിലൊന്ന് പണം ലാഭിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകാൻ കുതിച്ചുയർന്ന...
യുഎഇയ്ക്ക് പുതിയ മെസേജിങ് ആപ്ലിക്കേഷനുമായി പ്രധാന ടെലികോം ഓപറേറ്റര്‍ ഇത്തിസലാത്ത്. 'ഗോചാറ്റ്' എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഐ ഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ഗോചാറ്റ് ആപ്പ് ഉപയോഗിക്കാം. സൗജന്യമായി വിഡിയോ, ഓഡിയോ കോളുകള്‍,...
സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന മദർ തെരേസ മെമ്മോറിയൽ പുരസ്കാരം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്. സുസ്ഥിര...
വ്യവസായ രംഗത്ത് അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നീക്കം. കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ തീരുമാനം. വ്യവസായ നിക്ഷേപത്തിലൂടെ ജിഡിപിയിലും തൊഴില്‍ നിരക്കിലും വര്‍ദ്ധനയാണ് ലക്ഷ്യം.
ആരോഗ്യമേഖല, ഭക്ഷ്യ മേഖല,...
യുഎഇയില്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ്. ദേശീയ ഇന്ധനവില കമ്മിറ്റിയുടെ ജൂലൈ മാസത്തെ പ്രഖ്യാപനത്തിലാണ് വിലവര്‍ദ്ധനവ് രേഖപ്പെടുത്തയിത്. ജൂലൈ 1 മുതല്‍ വില വര്‍ദ്ധനവ് നിലവില്‍ വന്നെന്നും കമ്മിറ്റി.
തുടര്‍ച്ചയായ രണ്ടാം മാസവും യുഎഇയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ...
യുഎഇയിലെ സ്കൂളുകൾ മധ്യവേനല്‍ അവധിയുടെ ഭാഗമായി വെളളിയാഴ്ച അടയ്ക്കും. ജൂലൈ രണ്ട് മുതല്‍ ഓഗസ്റ്റ് 28 വരെയാണ് മധ്യവേനലവധി. രണ്ടുമാസത്തെ അവധിയ്ക്ക് ശേഷം ഓഗസ്റ്റ് 29 നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.
അതേസമയം ഏഷ്യന്‍...