‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രാജ്യാന്തര നിലവാരത്തില്‍ വൈദ്യുതി വിതരണം സാധ്യമാക്കുകയാണ് ദുബായ്. ഉയര്‍ന്ന സാങ്കേതിക വിദ്യകളും വിപുലമായി വൈദ്യുതി വിതരണ ശൃംഖലകളും ഉപയോഗപ്പെടുത്തിയാണ് നീക്കം. തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യുന്നതിലും ലോകത്തിന് മാതൃകയാവുകയാണ് ദുബായ് ഇല്കട്രിസിറ്റി ആൻഡ്...
രാജ്യാന്തര നിലവാരത്തില്‍ ആരോഗ്യവകുപ്പിനെ മാറ്റിയെടുക്കുന്ന നടപടികളുമായി യുഎഇ മുന്നോട്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലാണ് നടപടികൾ മുന്നോട്ട് പോകുന്നത്. ആരോഗ്യ - ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിപ്പം വിദഗ്ദ്ധ ഡോക്ടര്‍മാരുടേയും ഇതര ജീവനക്കാരുേടയും സേവനം...
ഇസ്ലാമിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് അറേബ്യന്‍ രാജ്യങ്ങൾ. മുഹറം പത്തിനോട് അനുബന്ധിച്ച് വര്‍ഷാരംഭത്തിലെ നോമ്പ് ആചരിക്കാന്‍ വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. തയ്യാറെടുപ്പുകളുടേയും ഭാഗമായി ജൂലൈ 30 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ...
ബീച്ചുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്മാര്‍ട്ട് നിരീക്ഷണവുമായി യുഎഇ. ഡ്രോണുകൾ ഉപയോഗിച്ച് പെട്രോളിംഗ് ശക്തമാക്കും. കുടുതല്‍ നിരീക്ഷണ ടവറുകളും ക്യാമറകളും കടലിലെ ചലനങ്ങൾ അറിയാന്‍ തെര്‍മല്‍ സെന്‍സറുകളും ഉപയോഗിക്കും. യുഎഇയില്‍ വേനല്‍ കടുത്തതോടെ കൂടുതല്‍...
പൊതുമുതല്‍ നശിപ്പിക്കുകയും പരസ്പരം കൈയേറ്റം നടത്തുകയും ചെയ്ത ആഫ്രിക്കന്‍ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. സംഘര്‍ഷത്തിന്റേയും പൊതുമുതല്‍ നശിപ്പിക്കുന്നതിന്‍റെയും ദ്യശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി. ഇവർക്കെതിരെ കേസെടുത്തുതായും തുടർ നടപടികൾക്കായി പബ്ലിക്...
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി പുതിയ സംവിധാനം . 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്ത് എവിടെനിന്നും വിമാനവിവരങ്ങൾ അറിയാന്‍ സഹായിക്കുന്നതാണ് ഓൾവേയ്സ് ഓണ്‍ കോണ്‍ടാക്ട്...