‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ യുഎഇ അല്‍െഎന്‍ മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആലിപ്പഴ വീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയുടെ കിഴക്കന്‍ മേഖലകളായ അല്‍െഎന്‍, തിവ്വറ,...
യുഎഇയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സ്കൂള്‍ യൂണിഫോം അവതരിപ്പിച്ചു. പുതിയ അധ്യയന വര്‍ഷം മുതല്‍ യുഎഇയിലെ എല്ലാ പബ്ലിക് സ്കൂളുകളിലും പുതിയ സ്കൂള്‍ യൂണിഫോം ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കിന്റര്ഗാര്ട്ടന് മുതല്‍...
എമിറേറ്റ്സ് റെഡ് ക്രൈസന്റും ഡെലിവറൂ കമ്പനിയുമായി സഹകരിച്ച് പുതിയൊരു സംരംഭം. അശരണര്‍ക്ക് ഓണ്‍ലൈന്‍ വഴി ഭക്ഷണകിറ്റുകൾ എത്തിക്കാം. അനാഥർ, വിധവകൾ, താഴ്ന്ന വരുമാനക്കാർ, മറ്റ് ദുർബലരായ വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവരെ സഹായിക്കുന്നതിനായി ഭക്ഷണകിറ്റുകൾ...
കഴിഞ്ഞ ദിവസം ദുബൈയില്‍ അന്തരിച്ച മര്‍കസ് അലുംനി യു.എ.ഇ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വി.എം അബ്ദുര്‍ റഹീം വെങ്കിടങ്ങിന് കണ്ണീരോടെ വിട. വിതുമ്പുന്ന ഹൃദയത്തോടെ പ്രവാസ ലോകം റഹീമിന്റെ ഭൗതിക ശരീരത്തിന് സോണാപൂരിൽ...
ജനസംഖ്യാ വളര്ച്ചാനിരക്കിയില് യുഎഇയില്‍ കുതിപ്പെന്ന് സ്ഥിരിവിവരക്കണക്കുകൾ. ദുബായ് എമിറേറ്റ്സിലെ ഇനസംഖ്യ 33 ലക്ഷമായി ഉയന്നു. 70 വര്‍ഷം കൊണ്ടുണ്ടായത് 165 ശതമാനം വര്‍ദ്ധനവ്. അതേസമയം അടുത്ത 10 വര്‍ഷത്തിനകം ജനസംഖ്യ ഇരട്ടയാകുമെന്നും വിലയിരുത്തല്‍.
കൊവിഡ്...