‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവക്കാരുടെ സുരക്ഷയ്ക്കായി തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സൊ ബാങ്ക് ഗ്യാരന്റിയൊ കമ്പനികൾ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കമ്പനികളുെട സൗകര്യാര്‍ഥം ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും തെരഞ്ഞെടുക്കണെന്നും...
കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയില്‍ സിനിമ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്നു ഷാര്‍ജ രാജ്യന്തര ചലചിത്രമേള ഒക്ടോബർ 10 മുതൽ 15 വരെ നടക്കും. ഷാര്‍ജ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്....
യുഎഇയില്‍ വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. ആഗസ്റ്റ് 14നും 17നും ഇടയിൽ കിഴക്കൻ മേഖലയിലും തെക്കൻ മേഖലയിലും മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കിഴക്കന്‍ ദിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തയാഴ്ച കരതൊടുമെന്നാണ് നിഗമനം.
അതേസമയം കഴിഞ്ഞ...
ഷാര്‍ജയില്‍ വെളളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ഉത്തരവ്. എമിറേറ്റ്സിലെ ഹോട്ടലുകളിലും മറ്റും താത്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും അമ്പതിനായിരം ദിര്‍ഹം വീതം നല്‍കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ...