‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ന്യൂനമര്‍ദ്ദത്തിന്‍റെ തീവ്രത കുറഞ്ഞതിനാല്‍ യുഎഇയില്‍ ഉടനീളം മഴ രൂക്ഷമാകില്ലെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈയാഴ്ച യുഎഇയിൽ ഉടനീളം കനത്ത മഴയുണ്ടാകുമെന്ന നിഗമനത്തിനിടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പുതിയ അറിയിപ്പ്. അതേസമയം പൊടിക്കാറ്റും...
പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ സമഗ്രമാറ്റം വരുത്താനുള്ള സ്മാർട് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് യുഎഇ. ബഹിരാകാശം, നിർമിതബുദ്ധി, റോബട്ടിക്സ്, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയാണ് പഠന-പരിശീലന പരിപാടികൾ ആസൂത്രണം...
ആഗസ്റ്റ് 14 മുതല്‍ 18 വരെ മഴയുണ്ടാകുന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് യുഎഇയില്‍ കനത്ത ജാഗ്രത. ഇന്ന് മുതല്‍ അഞ്ച് ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുളളത്. കനത്ത മഴയ്ക്കൊപ്പം 45 കിലോമീറ്റര്‍ വേഗതയില്‍...
ദുബായിലെ തിരക്കേറിയ വഴിയില്‍ വീണുകിടന്ന ഇഷ്ടികകൾ എടുത്തുമാറ്റി വൈറലായ ഡെലിവറി ബോയ് അബ്ദുൾ ഗഫൂര്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി. തന്നെ കാണാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ നേരിട്ടെത്തി. വിദേശ യാത്ര...
ഭീകരസംഘടനയായ ഐഎസിനെ പരാമർശിക്കുമ്പോൾ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎഇ. ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ആണ് നിലപാട് അറിയിച്ചത്.
അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഐഎസും അതിന്റെ അനുബന്ധ സംഘടനകളും...
യുഎഇയില്‍ സ്കൂളുകൾ തുറക്കാന്‍ ദിവസങ്ങൾ മാത്രമാണ് ബാക്കി. സെപ്റ്റംബര്‍ ആദ്യമുതല്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാവുകയാണ്. അതെസമയം വിദ്യാഭ്യാസ ചിലവേറിയതോടെ പുതിയ വഴികൾ തേടുകയാണ് മാതാപിതാക്കൾ.
പഴയത് ആയാലും മതി
സ്കൂൾ ഫീസ്, ബസ് ഫീസ്,...