‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കാതെ സ്വയം അപകടത്തിലേക്കൊ മറ്റുളളവരെ അപകടത്തിലേക്കെത്തിക്കുകയൊ ചെയ്യുന്ന പെരുമാറ്റങ്ങൾക്ക് തടവും പിഴയും ശിക്ഷയെന്ന് മുന്നറിയിപ്പ്. മഴയും പൊടിക്കാറ്റും ഇതര കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടാകുമ്പോൾ അധികൃതര്‍ നല്കുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നവര്ക്കെതിരേയാണ് നടപടി.
നിരുത്തരവാദപരമായ...
നാട്ടിലെ സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും ഫ്രീയായും പണമടച്ചും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യുന്നതിന് പ്രവാസികൾ വിവിധ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. പരമ്പരാഗത ലാന്റ് ഫോണുകൾക്ക് പകരം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചുളള വോയ്സ് ഓവർ ഇന്റർനെറ്റ്...
ബാത്ത് ടബ്ബില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ആഗസ്ത് 9 നാണ് ഷാര്‍ജയിലാണ് സംഭവം ഉണ്ടായത്. രണ്ടര വയസ്സുളള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടില്‍ വെച്ചായിരുന്നു അപകടം....
കിഴക്കൻ ആഫ്രിക്കൻ രാജവംശമായ കിൽവയിലെ സുൽത്താൻമാരുടെ ചരിത്രത്തെക്കുറിച്ച് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുസ്തകം. കിൽവയിലെ സുൽത്താൻമാരുടെ ജീവചരിത്രം എന്ന തലക്കെട്ടിലാണ് ഷെയ്ഖ് ഡോ സുൽത്താൻ...
അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ യുഎഇയില്‍ ചില വിമാന സര്‍വ്വീസുകളില്‍ മാറ്റം. ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ബജറ്റ് കാരിയറായ ഫ്ലൈ ദുബായ് വ്യക്തമാക്കി. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയമാറ്റം...