‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയില്‍ പ്രതിദിനം വിദേശികളുടെ 25 വിവാഹങ്ങൾവീതം നടക്കുന്നതായി സിവില്‍ കുടുംബകോടതിയുടെ കണക്കുകൾ. ഒരോ മണിക്കൂറിലും നാല് വിവാഹങ്ങൾ വീതം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ വിവാഹ നിയമം പ്രാബല്യത്തിൽ വന്ന ഇനുവരി മുതല്‍ അബുദാബി...
യുഎഇയിൽ ഓൺ അറൈവൽ വിസയിൽ 180 ദിവസം വരെ താമസിക്കാം. 73 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇപ്പോൾ യുഎഇയിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന...
ഒക്ടോബറില്‍ ഇന്ത്യ - യുഎഇ വിമാനടിക്കറ്റ് നിരക്ക് ഉയരുമെന്ന് സൂചന. വിജയദശമി, ദീപാവലി ഉത്സവങ്ങോട് അനുബന്ധിച്ച് അവധിയായതിനാല്‍ യാത്രാതിരക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടികണ്ട് വിമാനകമ്പനികളും യുഎഇയിലെ ഹോട്ടലുകളും ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.
ഇതിനകം ദുബായിലെ ഹോട്ടലുകളില്‍...
അബുദാബിക്കും ദുബായിക്കും പിറകെ ഒറ്റത്തവണ ഉപയോഗമുള്ള പ്ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ. 2024 ജനുവരി 1 മുതൽ പൂർണ നിരോധനം നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടമായി ഒക്ടോബർ 1 മുതൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകൾക്ക് 25...
സ്കൂൾ വിദ്യാര്ത്ഥികളിൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ദുബായിലെ സ്കൂൾ കാന്റീനുകൾക്കും പാചകക്കാര്‍ക്കും ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്കി.
കാന്റീനുകൾ വഴി വിൽക്കുന്ന ഇനങ്ങളിൽ...
നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അടച്ചിട്ട വാഹനത്തില്‍ കുട്ടികളെ ഇരുത്തി മുതിര്‍ന്നവര്‍ പുറത്തുപോകുന്ന പ്രവണത തുടരുകയാണെന്ന് ദുബായ് പൊലീസ്. അപകടത്തിന് കാരണമാകാവുന്ന നിലയില്‍ കണ്ടെത്തിയ 36 കുട്ടികളെ ഈ വര്‍ഷം രക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി.
ചൂടുകാലത്താണ്...