‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ ഇന്ധന വില സമിതി 2022 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.സെപ്റ്റംബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.41 ദിർഹമാണ്, ഓഗസ്റ്റിലെ 4.03 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ...
ഏഷ്യാ കപ്പില്‍ ദുർബലരായ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എയില്‍ രണ്ട് വിജയങ്ങളുമായാണ് ഇന്ത്യയുടെ മുന്നേറ്റം. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ആദ്യം...
ചട്ടങ്ങൾ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ച് ഹൗസിന് ഭരണപരമായ ഉപരോധം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. എക്‌സ്‌ചേഞ്ച് ഹൗസിന്റെ ഉടമയ്ക്കും ജനറൽ മാനേജർക്കും ഉപരോധം ബാധകമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അംഗീകൃത ലൈസന്‍സ് ഇല്ലാതെയാണ്...
ലോകകപ്പ് ഖത്തറിലാണെങ്കിലും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ യുഎഇയും തയ്യാറെടുപ്പില്‍. 2022- ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഹയ്യ കാർഡ് ഉടമകൾക്കായി യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു.
നവംബർ ഒന്ന് മുതല്‍ അപേക്ഷിക്കാം
വിസ അപേക്ഷകൾ നവംബർ...
കാല്‍നട യാത്രക്കാരുടെ അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുന്നതായി ദുബായ് ഗതാഗത വിഭാഗം. എമിറേറ്റില്‍ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം കല്‍നട യാത്രക്കാര്‍ മൂലം ഉണ്ടായതാണെന്നും അധികൃതര്‍. സീബ്രാ ലൈന്‍ ഉപേക്ഷിക്കുന്നവരും...
ദുബായിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാര്‍ത്ത. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തിയേറ്ററില്‍ ബുധനാഴ്ച മുതല്‍ കാണികൾക്ക് പ്രവേശനം അനുവദിക്കും. സിനിമാ തിയേറ്റർ ശൃംഖലയായ റോക്സി സിനിമാസാണ് ദുബായ് ഹിൽസ് മാളിൽ മിഡിൽ ഈസ്റ്റിലെ...