‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയ്ക്ക് വ്യാപക വിമര്‍ശനം.
ഏറെക്കാലത്തിനിടെ ആദ്യമായാണ് ടീം ഇന്ത്യ ഒന്നടങ്കം പഴി കേൾക്കുന്നത്. സൂപ്പർ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോറ്റതോടെ ഏഷ്യാക്കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകൾ...
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകൾ. ഈ വര്‍ഷം ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തത് 2021ലെ കേസുകളേക്കാൾ അധികം. ശാരീരിക പീഡനം, ഉപേക്ഷിക്കൽ, അവഗണന തുടങ്ങിയ കേസുകളുെട എണ്ണം വര്‍ദ്ധിച്ചത് ആശങ്കകൾ സൃഷ്ടിക്കുന്നെന്ന്...
ട്രാഫിക് നിയമങ്ങളും ബോധവത്കരണവും കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനിടെ 50 വാഹനാപകടങ്ങൾ ഉണ്ടായത് റെഡ് സിഗ്നല്‍ മറികടന്നതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകൾ. അപകടങ്ങളില്‍ നാല് മരണവും 65 പേര്‍ക്ക്...
ദുബായിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സാലിക് നിരക്കില്‍ മാറ്റം വരുത്തിയേക്കും. ഗതാഗതത്തിരക്ക് അനുസരിച്ച് ഡൈനാമിക് പ്രൈസിംഗ് രീതി അവതരിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. നിർദ്ദിഷ്ട പാതകളിലേക്കോ തിരക്കുള്ള സമയത്തോ ഉയർന്ന...
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അന്താരാഷട്ര റെക്കോര്‍ഡ്. ഏറ്റവും അധികം ക്രിക്കറ്റ് മത്സരങ്ങൾ നടന്ന വേദിയായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. കഴിഞ്ഞ ശനിയാഴ്ച നടന്ന ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ഷാര്‍ജയുടെ നേട്ടം.
ഷാര്‍ജയില്‍ 281...
യുഎഇയിലെ ബാങ്കുകളില്‍ സ്വദേശിവൽക്കരണം ശക്തമായി കഴിഞ്ഞ ആറ് മാസത്തിനിടെ നിയമനം നടത്തിയതില്‍ ഭൂരിപക്ഷവും സ്വദേശികളാണെന്ന് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കുറഞ്ഞശേഷം നടന്ന നിയമനങ്ങളില്‍ കൂടുതലും സ്വദേശി പൗരന്‍മാരാണ് പരിഗണിക്കപ്പെട്ടത്.
ആറ്...