‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജയിലാണ് നാടിനെ നടക്കുന്ന സംഭവം ഉണ്ടായത്. ബഹുനില മന്ദിരത്തിന്‍റെ പതിമൂന്നാം നിലയിലെ ജനാലയിലൂടെ വഴുതിവീണ അഞ്ച് വയസ്സുകാരനെ വാച്ച്മാന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തുകയായിരുന്നു.
നേപ്പാൾ സ്വദേശിയാ വാച്ച്മാന്‍ മുഹമ്മദ് റഹ്മത്തുള്ള തന്‍റെ...
തണുപ്പുകാലം എത്തുന്നതോടെ പകര്‍ച്ചപ്പനി മുന്നൊരുക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഖത്തറും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ ജനങ്ങൾ തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍...
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ചൊവ്വാഴ്ച മേഖലയിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈടെക് ഡെസേർട്ട് ഫാം സന്ദർശിച്ചു. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗ്...
ദുബായിലെ ടോൾ സംവിധാനമായി സാലിക് കമ്പനിയുടെ ഓഹരികൾ ഇന്ന് മുതല്‍ വില്‍പ്പനയ്ക്ക്. പൊതുമേഖലാ സ്ഥാപനമായ സാലികിന്‍റെ ഇരുപത് ശതമാനം ഓഹരികളാണ് പൊതുജനങ്ങൾക്ക് കൈമാറുന്നത്. യുഎഇയിലെ പ്രമുഖ ബാങ്കുകൾ വഴിയാണ് ഓഹരി വിപണനം. െഎപിഒ...
പൊതു-സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ കാബിനറ്റിന്‍റെ അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ഖസർ അൽ...
പൂര്‍ണ ചന്ദ്രന്‍ ഭൂമിയിലെത്തിയതുപോലെ. വെത്യസ്തവും കൗതുകവും സങ്കീര്‍ണതകൾ നിറഞ്ഞതുമായ ഒരു പദ്ധതി അവതിരിപ്പിച്ചിരിക്കുകയാണ് കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ കമ്പനിയായ മൂണ്‍ വേൾഡ് റിസോര്‍ട്ട്. ബുര്‍ജ്ജ് ഖലീഫയില്‍നിന്നുകൊണ്ട് ചന്ദ്രനെ ദര്‍ശിക്കുന്നതിന് സമാനമായാണ് പദ്ധതിയുടെ ആദ്യ രൂപരേഖ...