‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യ - യുഎഇ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.
ദുബായിലെ...
യുഎഇയില്‍ മൂന്ന് മാസം നീണ്ടുനിന്ന ഉച്ചവിശ്രമ നിയമം അവസാനിച്ചു. ജൂൺ 15ന് ആരംഭിച്ച മധ്യാഹ്ന വിശ്രമമാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്. ഇനിമുതല്‍ പുറംജോലി ചെയ്യുന്നവര്‍ക്ക് സാധാരണ നിലയില്‍ ജോലിചെയ്യാം. ഉച്ചയ്ക്ക് 12.30 മുതല്‍ 3...
കുട്ടികളുടെ സംരക്ഷണ കേസുകളിൽ തീരുമാനമെടുക്കാൻ പുതിയ കമ്മിറ്റി രൂപീകരിച്ച് ദുബായ്. ആവശ്യമായ പരിശോധനകൾ നടത്തി വസ്തുതകൾ ജഡ്ജിമാരെ ധരിപ്പിക്കുകയാണ് കമ്മറ്റിയുടെ ഉത്തരവാദിത്വം. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദിന്റെ തീരുമാനത്തെ...
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തിയ രണ്ടുപേരെ ഷാർജ പോലീസ് ആദരിച്ചു. നേപ്പാൾ സ്വദേശിയായ വാച്മാന്‍ മുഹമ്മദ് റഹ്മത്തുള്ളയെയും സഹായി അദേൽ അബ്ദുൾ ഹഫീസിനേയുമാണ് ഷാർജ പോലീസ് ആദരിച്ചത്. ഷാർജ...
അബുദാബി ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം. കോവിഡിനെ പ്രതിരോധിച്ച ലോകത്തിലെ ഏറ്റവും മികച്ച നഗരമായി അബുദാബി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുളള ഡീപ് നോളജ് ഗ്രൂപ്പിന്‍റെ ഡീപ് ടെക് അനലിറ്റിക്കല്‍ വിഭാഗത്തിന്‍റേതാണ് അംഗീകാരം.
ആറ്...
അടുത്ത വര്‍ഷം ഇന്ത്യയിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യുഎഇ അതിഥി രാജ്യമായി പങ്കെടുക്കും. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയിലാണ് ഉച്ചകോടി. 2023 സെപ്റ്റംബർ ഒൻപത്, പത്ത് തിയതികളിലായി ഡൽഹിയിൽ വച്ചാണ് ഉച്ചകോടി...