‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോകത്തിലെ ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ ദുബായിൽ തുടങ്ങിയിട്ട് 5 വർഷം പൂർത്തിയായിരിക്കുന്നു. 2017 ഇൽ സിറ്റി വക്കിൽ ആരംഭിച്ച ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷനാണ് ഇന്നലെ ഞായറാഴ്ച...
ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍. ചെറിയ അശ്രദ്ധപോലും വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യു.എ.ഇയില്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്...
വിശക്കുന്നവര്‍ക്ക് റൊട്ടി വിതരണം ചെയ്യാണ് എടിഎം മാതൃകയില്‍ മെഷീന്. യുഎഇയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികൾക്കും സൗജന്യമായാണ് റൊട്ടി വിതരണം. രാജ്യത്ത് ആരും പട്ടിണികിടക്കരുതെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...
ദുബായിലെ റോഡ് ടോള്‍ ഗേറ്റ് ഓപ്പറേറ്റിംഗ് കമ്പനിയായ സാലിക്കിന്റെ ഓഹരികള്‍ക്ക് ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ ഡിമാന്റ്. ആവശ്യക്കാര്‍ ഏറിയതോടെ വില്‍പ്പനയ്ക്കു വച്ച ഒാഹരികളുടെ എണ്ണം വര്‍ധിപ്പിച്ചതായി അധികൃതര്‍. 20 ശതമാനത്തില്‍ നിന്ന്...
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നിയമം കര്‍ശനമാക്കി യുഎഇ. വിസ കാലാവധി കഴിഞ്ഞവരും , മതിയായ യാത്രാരേഖകൾ ഇല്ലാതെ രാജ്യത്തെത്തിയവരേയും നാടുകടത്തും. വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍ക്കും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയമം ബാധകമാണ്.
ഒക്ടോബര്‍ മൂന്ന്...