‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നിയമനടപടിക്രമങ്ങൾ വേഗത്തിലായതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഒരുമാസത്തിനിടെ 7000 കേസുകളിൽ വിധി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകൾ. നിർമിത ബുദ്ധി, ഓൺലൈൻ വാദം കേൾക്കൽ തുടങ്ങിയ നൂതന മാർഗം സ്വീകരിച്ചതോടെയാണ് അഭുതപൂര്‍വ്വമായ വേഗത കൈവരിക്കാനായത്.
പ്രവൃത്തി ദിവസത്തിൽ...
ആഗോള സാമ്പത്തിത വിപണിയിലെ ചാഞ്ചാട്ടത്തിനിടെ യുഎഇ ദിര്‍ഹം കരുത്താര്‍ജിക്കുന്നത് ഭക്ഷ്യ വിഭവങ്ങളുടെ വില കുറയ്ക്കുമെന്ന് നിഗമനം. ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും...
കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് യുഎഇ സര്‍ക്കാറിന്‍റെ പ്രത്യക മാധ്യമ സമ്മേളനം തിങ്കളാഴ്ച വൈകിട്ട്. അധികം വിശദീകരണമില്ലാതെ പുതിയ സാഹചര്യങ്ങളും കണക്കുകളും സുപ്രധാനമാറ്റങ്ങളും പ്രഖ്യാപിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി...
ദുബായിലെ താസക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം. ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ രണ്ടാഴ്ചക്കകം രജിസ്റ്റര്‍ ചെയ്യണമമെന്ന് ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ്. ദുബായ് റെസ്റ്റ് (REST) ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
കെട്ടിട ഉടമകൾ, മാനേജ്മെന്‍റ് കമ്പനികൾ,...
ഖത്തറിന്‍റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ ശാലകളിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗവും വിൽപനയും പ്രചാരണവും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ...
ഈ വര്‍ഷത്തെ നബിദിനം ഒക്ടോബര്‍ എട്ടിന്. ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ യുഎഇയില്‍ നീണ്ട വാരാന്ത്യ അവധിക്ക് സാധ്യതയില്ല. പ്രവാചകന്റെ ജന്മദിനം ശനിയാഴ്ച ആയതിനാല്‍ നീണ്ട അവധി ദിനങ്ങൾ ഉണ്ടാകില്ല. ശനി,...