‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായില്‍ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുവിൽ തലയണയുമായി ഉറങ്ങാനെത്തിയ യുവാവ് അറസ്റ്റിലായി.. ദേര അൽമുറഖ ബാത്തിലാണ് സംഭവം.. ട്രാഫിക് സിഗ്നലിന് സമീപം നടുറോഡില്‍ യുവാവ് കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു.
റോഡില്‍ കിടക്കുന്ന...
ദുബായ് സര്‍ക്കാറിന്റെ നിയമകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലീഗൽ കൺസൾട്ടന്റുമാരുടെ എണ്ണം ഉയര്‍ന്നു. 78 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുളള 2,769 നിയമവിദഗ്ദ്ധരാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
അറബ് ഇതര...
യുഎഇയിലെ വിസ പരിഷ്കരങ്ങൾ പ്രാബല്യത്തില്‍ എത്തിയതോടെ അപേക്ഷരകരുടെ എണ്ണം കൂടുന്നു. സന്ദര്‍ശകരേേയും വിഗദ്ദ്ധരേയും ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നെന്നാണ് ആദ്യ ദിനങ്ങളിലെ റിപ്പോര്‍ട്ട്. നിരവധിപ്പേരാണ് പുതിയ മാനദണ്ഡപ്രകാരമുളള വിസയക്കായി അപേക്ഷകൾ സമര്‍പ്പിക്കുന്നത്.
മാനദണ്ഡങ്ങളില്‍...
അബുദാബിയിലെ പാര്‍ക്കിംഗ് പേമെന്റുകൾക്ക് പുതിയ സംവിധാനം. ടിക്കറ്റ് ഒഴിവാക്കി കടലാസുരഹിത പാര്‍ക്കിംഗ് സംവിധാനം നടപ്പാക്കും. ഇതിനായി എമിറേറ്റിലെ എല്ലാ പാര്‍ക്കിങ് പേമെന്റ് മെഷീനുകളിലും 5 ജി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തും.
അബൂദബി നഗര വികസന,...
യുഎഇയില്‍ പരിഷ്കരിച്ച വിസ നിയമങ്ങൾ പ്രാബല്യത്തില്‍. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ എന്നിവയാണ് നടപ്പിലായത്. സന്ദര്‍ശകര്‍ക്കും വ്യവസായികൾക്കും തൊഴില്‍ വിദഗ്ദ്ധര്‍ക്കും അനുകൂലമായ...
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് എത്തുന്നവര്‍ ഓൺലൈനില്‍ അപ്പോയിൻമെന്റ് എടുക്കണം. ഒക്ടോബര്‍ പത്ത് മുതൽ ഓൺലൈൻ അപ്പോയിന്റമെന്റ് നിർബന്ധമാക്കിയെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്.
അടിയന്തിര ആവശ്യങ്ങൾക്കു മാത്രമേ ഇനിമുതല്‍ നേരിട്ട് അനുമതി നല്‍കൂ. ഇ...