‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സങ്കല്പ്പ കഥകളെ തോല്‍പ്പിക്കുന്ന വളര്‍ച്ചയാണ് ശാസ്ത്രം നേടുന്നത്. ഇനി മരണമില്ലാത്ത മനുഷ്യന് എന്നത് വെറും ഭാവന മാത്രമല്ലെന്നും ശാസ്ത്രം മരണത്തെ തോല്‍പ്പിക്കുന്ന കണ്ടുപിടുത്തത്തിന് തൊട്ടടുത്തെത്തിയെന്നും ദുബായില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഫോറത്തില്‍ ഭാവി ചിന്തകനായ...
വിസാ സേവനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ദുബായ് എമിഗ്രേഷൻ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്). വിസ പുതുക്കാനും പുതിയതിന് അപേക്ഷിക്കാനും ആപ്പിലൂടെ സാധിക്കും. GDRFA DXB...
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് യുഎഇ പ്രഖ്യപിച്ച ഇൻഷുറൻസ് സംവിധാനം പ്രാബല്യത്തില്‍. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താനുളള സമയം അനുവദിക്കും വിധം മൂന്ന് മാസത്തെ പരിരക്ഷയാണ് ലഭ്യമാവുക. ശമ്പളത്തിന്‍രെ അറുപത് ശതമാനമൊ പരമാവധി ഇരുപതിനായിരം...
യുറോപ്പ് സന്ദര്‍ശനത്തിന് ശേഷം കേരള മുഖ്യമന്ത്രിയും സംഘവും യുഎഇ സന്ദര്‍ശിക്കും. ബുധനാഴ്ച ദുബായിലെത്തുന്ന സംഘം 15 നാണ് കേരളത്തിലെത്തിച്ചേരുകയെന്നും റിപ്പോര്‍ട്ടുകൾ. നേരത്തെ 12ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.
ഒക്ടോബർ 4നാണ് മുഖ്യമന്ത്രിയും സംഘവും വിദേശ...
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന് റഷ്യയിലേക്ക്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തും. യുക്രൈന് വിഷയം ഉൾപ്പടെ ലോകത്തിന്റെ ...
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളിലൊന്നായ ജൈറ്റക്സ് ഗ്ളോബലിന്റെ 42-ാമത് പതിപ്പിന് തുടക്കം. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ വെള്ളി വരെയാണ് ജെറ്റക്സ് ഗ്ലോബല്‍ നടക്കുക. 50 സ്റ്റാർട്ടപ്പുകളടക്കം 90 രാജ്യങ്ങളിൽ നിന്നുള്ള...