‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന എയർ ടു വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്.
പ്രതിദിനം 100 ലിറ്റർ...
പണ്ടേപോലെയല്ല, നാട്ടിലായായും വിദേശത്തായാലും ചക്കയ്ക് ഇപ്പോ രാജകീയ സ്ഥാനമാണ്. നല്ല ചക്ക കിട്ടാനില്ലെന്ന് മാത്രമല്ല, കേട്ടാൽ ഞെട്ടുന്ന വിലയുമാണ്. ചക്കയുടെ പ്രധാന വിപണന കേന്ദ്രമായ ഗൾഫ് മേഖലയിലും വില ഉയരുന്നതായി വ്യാപാരികൾ പറയുന്നു.
അരക്കിലോ...
കഴിഞ്ഞ ഏപ്രിൽ 16 ന് യുഎഇയിൽ രേഖപ്പെടുത്തിയ അഭൂതപൂർവമായ മഴ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. 25 ശതമാനം വരെ ലാഭം കുറയുമെന്നാണ് നിഗമനം. വാഹനങ്ങൾ, വില്ലകൾ,...
യു.എ.ഇയിലെ വാടകനിരക്കുകൾ ഉയരുന്നത് പ്രവാസികളായ താമസക്കാരെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. അഞ്ച് മുതൽ 20 ശതമാനം വരെ വാടക ഉയരുന്നതായാണ് കണക്കുകൾ. കോവിഡിന് ശേഷം ദുബായിലെ വാടക ഉയർന്നതിനാൽ ഷാർജ , അജ്മാൻ എമിറേറ്റുകളിലേക്ക്...
യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്. ആലപ്പുഴ കരുവാറ്റ സ്വദേശി എബി എബ്രഹാമിൻ്റെ കുടുംബത്തിനാണ് 47 ലക്ഷത്തോളം രൂപ( 2,60,000 ദിർഹം ) നഷ്ടപരിഹാരം...