‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യു.എ.ഇയിലെ വേനൽ അവധിക്കാലം അവസാനിക്കുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും ഇനി ദിവസങ്ങൾ മാത്രം. സ്വദേശത്തേക്ക് മടങ്ങിയ കുട്ടികളും രക്ഷിതാക്കളും യു.എ.ഇയിലേക്ക് തിരികെയെത്തുന്ന ദിവസങ്ങളാണ് ഇനി. അവസരം മുന്നിൽകണ്ട് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കുകൾ ഇരട്ടിയാക്കി വിമാനകമ്പനികൾ.
ഓഗസ്റ്റ്...
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പ്രവാസി സംഘടനയായ മാസ് രംഗത്ത്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് വീടുകൾ മാസ് നിർമ്മിച്ചുനൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള വീടുകൾ ആയിരിക്കും നിർമിച്ചുനൽകുകയെന്നും...
ദുബായിൽ ടാക്സി യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പൊതുഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 55.7 ദശലക്ഷത്തിലധികം യാത്രകൾ ലോഗ് ചെയ്യപ്പെട്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം...
ഈ വർഷം ആദ്യപാദത്തിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയ വിദേശികളുടെ എണ്ണം 106 ആയെന്ന് കണക്കുകകൾ. നിക്ഷേപകരിൽ ആദ്യ ആറ് രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരും ഇടംപിടിച്ചു.
ഇന്ത്യയ്ക്ക് പുറമെ സിറിയ, ഇറാഖ്,...
വയനാട് മുണ്ടകൈ ഉരുൾപൊട്ടൽ പ്രവാസലോകത്തേയും ഉലച്ചുകളഞ്ഞു. ദുരന്തമറിഞ്ഞത് മുതൽ വയനാട്ടിൽ നിന്നുള്ള പ്രവാസികൾ തങ്ങളുടെ ഉറ്റവരും ബന്ധുക്കളും സുരക്ഷിതരാണോയെന്ന അന്വേഷണത്തിലാണ്.ബന്ധുക്കളും സുഹൃത്തുക്കളും നഷ്ടമായെന്നറിഞ്ഞ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലുള്ള പ്രവാസികളെ എങ്ങന ആശ്വസിപ്പിക്കണം എന്നറിയതെ...
കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അനുശോചനം രേഖപ്പെടുത്തിയത്.
വേദനാജനകമായ നഷ്ടത്തിൽ ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനവും സഹതാപവും...